പോസ്റ്റുകള്‍

രാഷ്ട്രീയ പെൻഷൻ

*രാഷ്ട്രീയക്കാർക്ക് പെൻഷനെതിരെ സുപ്രീം കോടതിയിൽ അപേക്ഷ ഫയൽ ചെയ്തു* *ഈ കാരണം പങ്കിടുക, പിന്തുണയ്ക്കുക:* ഇപ്പോൾ   സുപ്രീം കോടതിയിൽ ഒരു പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.  നിങ്ങളുടെ വിലയിരുത്തലിനായി ഇത് അയക്കുന്നു. ഇന്ത്യയിലെ പ്രിയപ്പെട്ട/ ബഹുമാന്യരായ പൗരന്മാരേ, ഈ സന്ദേശം വായിക്കാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, നിങ്ങൾക്ക്  സമ്മതമാണെങ്കിൽ ദയവായി നിങ്ങളുടെ കോൺ‌ടാക്റ്റിലുള്ള എല്ലാവർ‌ക്കും അയയ്‌ക്കുക, മാത്രമല്ല കൂടുതൽ‌ ഫോർ‌വേർ‌ഡുചെയ്യാൻ‌ അവരോട് ആവശ്യപ്പെടുക. *മൂന്ന് ദിവസത്തിനുള്ളിൽ, ഈ സന്ദേശം മുഴുവൻ ഇന്ത്യയിലും എത്തിയിരിക്കണം. ഓരോ പൗരനും ഇന്ത്യയിൽ ശബ്ദം ഉയർത്തണം.* *എം‌പിമാർക്കും, MLA മാർക്കും പെൻഷൻ ലഭിക്കരുത്. കാരണം,  രാഷ്ട്രീയം ഒരു ജോലിയ  അല്ല, മറിച്ച് ഒരു സൗജന്യ സേവനമാണ്. - MLA-MPമാരെ പൊതു പ്രാതിനിത്യ നിയമ പ്രകാരം  തെരഞ്ഞെടുപ്പാണ്, വിരമിക്കലില്ല, എന്നാൽ അതേ അവസ്ഥയിൽ അവരെ വീണ്ടും തെരഞ്ഞെടുക്കാനാകും. (നിലവിൽ 5 വർഷത്തെ സേവനത്തിന് ശേഷം അവർക്ക് പെൻഷൻ ലഭിക്കുന്നു).* ഇതിലെ ഒരു തകരാർ കൂടി, *ഒരാൾ ആദ്യം കൗൺസിലർ ആയിരുന്നെങ്കിൽ, പിന്നീട് നിയമസഭാംഗമാവുകയും പിന്നീട് എംപിയാവുകയും ചെയ്താൽ അയാൾക്ക് ഒന്നല്ല

അദാനി വിഷയം

അദാനി വിഷയത്തിൽ എന്താണ് സംഭവിക്കുന്നത്? ഒരു ശരാശരി ബിസിനസുകാരനായ അദാനി മറ്റു പലരേയും പോലെ ബിസിനസ് ചെയ്യുന്നു, ലാഭമുണ്ടാക്കുന്നു, അതോടെ രാഷ്ട്രീയ കൂട്ടുകെട്ടുകൾ ഉണ്ടാക്കുന്നു. ലാഭം നികുതിയായി തിരിച്ച് കൊടുത്താൽ അതിസമ്പന്നനാവാൻ കഴിയില്ല. നികുതി വെട്ടിക്കണം. അതിനുള്ള വഴിയാണ് ഷെൽ കമ്പനികൾ. നിയമമെല്ലാം ഒരു ചായക്ക് ചുറ്റും ഇരുന്നു തീരുമാനമാക്കാവുന്ന മൗറീഷ്യസ്, കരീബിയൻ ദ്വീപുകൾ തുടങ്ങിയ ചെറിയ ചെറിയ രാജ്യങ്ങളിൽ കുറെ കമ്പനികൾ വെറുതേ രെജിസ്റ്റർ ചെയ്തിടുന്നു. അവിടുത്തെ ഭരണാധികാരിക്ക് പത്തോ നൂറോ കൊടുത്താൽ കാര്യം സാധിക്കാം എന്നതാണ് ചെറു രാജ്യങ്ങളെ ലക്ഷ്യമിടൂന്നതിനു പിന്നിൽ. കടലാസിൽ മാത്രമുള്ള ഈ കമ്പനികളെയാണ് ഷെൽ അഥവാ പുറം തോട് കമ്പനികൾ എന്ന് പറയുന്നത്. പുറം തോട് മാത്രമേ ഉണ്ടാവൂ, ഉള്ളിൽ ഒന്നും ഉണ്ടാവില്ല. അങ്ങനെയാണ് ഇവക്ക് ഈ പേര് വന്നത്. കമ്പനി രെജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ പിന്നെ വരുമാനമെല്ലാം അങ്ങോട്ട് കടത്തണം. അല്ലെങ്കിൽ ഇന്ത്യയിൽ നികുതി നൽകേണ്ടി വരും. അതിനു വേണ്ടി ഇല്ലാത്ത സാധനം ഇന്ത്യയിലെ മാതൃ കമ്പനി വാങ്ങി എന്ന രേഖയുണ്ടാക്കി ആ ബില്ല് അടക്കുകയാണെന്ന വ്യാജേന പണം വിദേശത്തേക്ക് കടത്തുന്നു. അതോടെ അദാ

അക്ഞതാ വിമാനം

രഹസ്യ സർവ്വീസ് നടത്തുന്ന ചുവന്ന വരയുള്ള അജ്ഞാത വിമാനങ്ങൾ ❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️ സാധാരണ എല്ലാ എയർലൈനുകളുടെ വിമാനങ്ങൾക്കും ഓരോ കോൾസൈൻ ഉണ്ടായിരിക്കും.  ഉദാഹരണം എയർ ഇന്ത്യ, ലുഫ്താൻസ, എമിറേറ്റ്സ് എന്നിങ്ങനെ…  കൂടാതെ അമേരിക്കൻ പ്രസിഡന്റ് സഞ്ചരിക്കുന്ന വിമാനം ഏതാണെങ്കിലും അതിനെ എയർഫോഴ്സ് വൺ ' എന്നായിരിക്കും അഭിസംബോധന ചെയ്യപ്പെടുക. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഏറെ ദുരൂഹതയുള്ള ഒരു കോൾസൈൻ ആണ് ജാനറ്റ്. ( Janet ) പലപ്പോഴും യുഎസിലെ ലാസ് വെഗാസിലെ മകാറന്‍ വിമാനത്താവളത്തില്‍ നിന്നും ചുവന്ന വരയുള്ള ചില വിമാനങ്ങള്‍ പറന്നുയരാറുണ്ട്.  ഇതൊരു എയർലൈനിൻ്റെ വിമാനങ്ങൾ അല്ല.  ജാനറ്റ് എന്ന് അഭിസംബോധന ചെയ്യുന്ന ഈ വിമാനങ്ങൾക്ക് സ്വന്തമായി ലോഗോയോ പേരോ ഇല്ല എന്നതാണ് യാഥാർഥ്യം.  കൂടാതെ ഈ വിമാനങ്ങള്‍ വരുന്നതിന്‍റെയോ പറന്നുയരുന്നതിന്റേയോ അറിയിപ്പ് യാത്രക്കാര്‍ക്ക് ഒരിക്കലും ലഭിക്കാറുമില്ല. 1970 മുതലാണ് ഇത്തരത്തിലുള്ള രഹസ്യ സ്വഭാവമുള്ള വിമാനങ്ങൾ ഇവിടെ നിന്നും സർവ്വീസ് തുടങ്ങിയത്. സായുധരായ സൈനികര്‍ കാവല്‍ നില്‍ക്കുന്ന ടെര്‍മിനല്‍ വഴിയാണ് ഈ ചുവപ്പു വരയൻ വിമാനങ്ങള്‍ പറന്നുയരാറുള്ളത്. ഇതുകൊണ്ട് ഈ വിമാനങ്ങളുടെ

സം സം കിണർ

ഒരിക്കലും നിലയ്ക്കാത്ത സംസം എന്ന അത്ഭുതം 💦💦💦💦💦💦💦💦💦💦💦💦 " സംസം കിണർ " എന്ന് കെട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. സൗദി അറേബ്യയിലെ ഹജറുൽ അസ്‌വദിൽ നിന്ന് പതിനെട്ട് മീറ്റർ അകലെ മക്ക കഅബ മന്ദിരത്തിന്റെ 20 മീറ്റർ കിഴക്കായിട്ടാണ് സംസം കിണർ നിലകൊള്ളുന്നത്. ഭൂനിരപ്പിൽനിന്നു 3.23 മീറ്റർ താഴ്ചയിലാണ് സംസം ജലത്തിന്റെ ജലവിതാനം. സംസം കിണറിന്റെ ആഴം 30 മീറ്ററും വ്യാസം 1.08 മീറ്റർ മുതൽ 2.66 മീറ്റർ വരെയുമാണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. മരുഭൂമിയിൽ ഈ അത്ഭുത ഉറവയുടെ പ്രഭവസ്ഥാനം കണ്ടെത്താൻ,, കഴിഞ്ഞ കാലങ്ങളിൽ ഒട്ടുവളരെ പഠനങ്ങളും പര്യവേക്ഷണങ്ങളും നടന്നിട്ടുണ്ട്. പ്രധാനമായും രണ്ട് സ്രോതസ്സുകളുണ്ടെന്നാണ് തുടക്കത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നത്. ഹജ്‌റ് ഇസ്മായിലിന്റെ (വിശുദ്ധ കഅബ ) തൊട്ടുവരെ നീണ്ടു കിടക്കുന്നത്. സംസം ജലത്തിന്റെ പ്രധാന പ്രഭവകേന്ദ്രവും ഇതാണ്. രണ്ടാമത്തെ പ്രഭവ കേന്ദ്രത്തിന് എഴുപത് സെന്റിമീറ്ററാണ് നീളം. അൽപം മുന്നോട്ട് പോയാൽ രണ്ട് കൈവഴികളായി വേർപിരിഞ്ഞ് ഒഴുകുകയാണ്. വാസി അലൂവിയൻ പാറക്കൂട്ടങ്ങളിൽ നിന്നും മറ്റുമാണ് ഈ ഉറവയെന്നാണ് ആധുനിക ശാസ്ത്രം ആധികാരികമായി പറയുന്നത്. ഇബ്ര

പാറപ്പള്ളി

#ശയ്ഖുനാ_പാറപ്പള്ളി #മഅ്‌രിഫത്തിന്റെ_മുന്തിരിവള്ളി കൊയിലാണ്ടിക്കടുത്ത പാറപ്പള്ളി മഖാം. ആത്മീയ സഞ്ചാരികളെ മാടിവിളിക്കുന്ന പറുദീസ. ആത്മാന്വേഷികളുടെ അനശ്വര പ്രണയഭൂമി. ഖൽവത്തിലിരുന്നൊന്ന് കണ്ണടച്ചാൽ ദിവ്യാനുരാഗത്തിന്റെ ആയിരം വാതിലുകൾ ഒന്നിച്ച് തുറക്കപ്പെടുന്ന അൽഭുതലോകം.  വർഷങ്ങൾക്ക് മുമ്പ്; അവിടം കാടുമൂടിക്കിടക്കുകയായിരുന്നു. ആർക്കും അങ്ങനെയൊരു സ്ഥലത്തേക്കുറിച്ചറിയില്ല. ജുമുഅത്ത് പള്ളിയുടെ ഭാഗത്ത് കൂടെ പോകുമ്പോൾ കിട്ടുന്ന ചെരുവ് ഖബറിസ്ഥാനായി ഉപയോഗിക്കുന്നു. അവിടന്നങ്ങോട്ട് മുഴുവനും കാട് പിടിച്ച് കുറുക്കനും കാട്ട് ജീവികളും വിഹരിക്കുന്നു. (ആന, പുലി, സിംഹം എന്നൊന്നും കാച്ചി വിടല്ലേ.. ) ആരും അങ്ങോട്ട് പോകില്ല. ഭീതി നിറക്കുന്ന ഏകാന്തത. അവിടെ അങ്ങിങ്ങായി ഏതാനും ഖബറുകൾ. പഴയ മീസാൻ കല്ലുകൾ. കന്നുകാലികൾ കയറി മേഞ്ഞ് മീസാൻ കല്ലുകൾക്ക് ചുറ്റും  ചാണകക്കാട്ടം നിറഞ്ഞു. സാഹചര്യവശാൽ അത്യപൂർവ്വം ആരെങ്കിലും എത്തിപ്പെട്ടാലായി. അത്ര തന്നെ. ഈ  പ്രകാശ തീരത്തെ പുറം ലോകത്തേക്കറിയിച്ച, അവിടെയുള്ള  മഹാൻമാരുടെ മഹത്വം വെളിപ്പെടുത്തിയ, ഇന്നീ കാണുന്ന രൂപത്തിൽ വലിയൊരു സിയാറത്ത് കേന്ദ്രമായി വളർത്തിയ മഹാൻ ഇന്നും നമുക്കിടയിൽ
ഇമേജ്

നന്തിയിൽ മുസ്‌ലിയാർ

സമസ്ത പണ്ഡിതരുടെ കറാമത്തുകള്‍ ഭാഗംഃ 1 ''സംഘത്തോടൊപ്പം ആണ് സഹായം...'' നമുക്ക് ഇവിടെ ഒരു അറബി കോളേജ് സ്ഥാപിക്കണം. ബിരുദം നൽകുന്ന കോളേജ് ആയിരിക്കണം. വിദ്യാർത്ഥികൾക്ക് ഭക്ഷണവും താമസസൗകര്യവും ഒരുക്കുകയും ചെയ്യണം. പള്ളിയിൽ വിളിച്ചുചേർത്ത കമ്മറ്റി ഭാരവാഹികളോടായി അവരുടെ ഖാള്വിയും, മുദരിസുമായ മുഹമ്മദ് മുസ്ലിയാർ പറഞ്ഞു. അറബിക് കോളേജോ....? ഈ പള്ളി ദർസ് തന്നെ മുന്നോട്ടു കൊണ്ടു പോകാൻ നാട്ടുകാര്‍ പെടാപ്പാട് പെടുകയാണല്ലോ..? ചിലർ അവരുടെ ആശങ്ക ഉസ്താദിനെ അറിയിക്കുകയായിരുന്നു. കോളേജിന്റെ നടത്തിപ്പിന് വലിയ സാമ്പത്തിക ചെലവ് വരില്ലേ...? ചിലർ സന്ദേഹിച്ചു. സാമ്പത്തിക ചെലവ് വരും. അക്കാര്യത്തിൽ ആരും ഭയപ്പെടേണ്ടതില്ല. അല്ലാഹുവിൻറെ ഖജനാവില്‍ അറ്റമില്ലാത്തത്ര ധനം ഉണ്ട്. ചിലർക്കെല്ലാം അവൻ ധനം അനുഗ്രഹമായി നൽകിയിട്ടുമുണ്ട്. അതുകൊണ്ട് നാം ഭയപ്പെടുകയോ നിരാശപ്പെടുകയോ ചെയ്യേണ്ടതില്ല. നാം ഒന്നായി ഒരേ മനസ്സുമായി പ്രവർത്തിച്ചാൽ അതിൽ അല്ലാഹുവിൻറെ അനിര്‍വചനീയമായ സഹായം ഉണ്ടാവും. സംഘത്തോടൊപ്പം ആണ് അല്ലാഹുവിൻറെ സഹായം എന്നാണല്ലോ നബിസ്വല്ലല്ലാഹു അലൈഹിവസല്ലം നമ്മെ പഠിപ്പിച്ചത്. ഉസ്താദിൻറെ വിശദീകരണം അവർക്ക് ധൈര്യം പക

ഉസ്താദും കുട്ടിയും

#ഗുരുവും_ശിഷ്യനും ഒരിടം വരെ പോകാനുണ്ട്. കൂട്ടിന് ആരെയെങ്കിലും കിട്ടുമോ? ഉസ്താദ് അന്വേഷിച്ചു. ഒരു മുതഅല്ലിമിനെ കിട്ടി.  ഉസ്താദ് ചോദിച്ചു: "മോനെ തിരക്കുണ്ടോ? ഒരിടം വരെ പോകാനുണ്ട്. കൂട്ടിന് വരാമോ?" "ശരി, ഉസ്താദ് വരാമല്ലോ"  മുതഅല്ലിം സമ്മതിച്ചു.  ഏറെ ദൂരം നടന്നു. വയറ്റിൽ വിശപ്പ് ആളുന്നുണ്ട്. വറുതിയുടെ കാലം.  ഉസ്താദ് ചോദിച്ചു: "മോന്റെ കയ്യിൽ പൈസയുണ്ടോ?" "ഇല്ല" മുതഅല്ലിം തലയാട്ടി. "വിശപ്പുണ്ടോ?" ഉസ്താദ് ചോദിച്ചു. മുതഅല്ലിം ഒന്നും മിണ്ടിയില്ല. അകത്ത് എരിയുന്ന വിശപ്പിന്റെ കാഠിന്യം മുഖത്തു തെളിഞ്ഞു. മൗനം വാചാലമായി. വഴിയരികിൽ ഒരു കട കണ്ടു. ഒരു അമുസ്‌ലിമിന്റെതാണ്.  ഉസ്താദ് പറഞ്ഞു: "മോനേ, എന്റെ കയ്യിൽ അഞ്ചു പൈസയുണ്ട്. ഒരു പൊറോട്ടക്ക് മൂന്ന് പൈസയാണ് വില. നമുക്ക് ഓരോ പൊറോട്ട കഴിക്കാം. കറിയും ചായയും വാങ്ങണ്ട. വെള്ളം കുടിച്ച് ദാഹം തീർക്കാം. രണ്ടുപേർക്കും കൂടി ആറ് പൈസയാകും. അഞ്ചു പൈസ ഞാൻ ഇപ്പോൾ കൊടുക്കാം. ഞാൻ മരിച്ചില്ലെങ്കിൽ നാളെ ഒരു പൈസ ഞാൻ കൊണ്ടുവന്നു കൊടുക്കും. ഞാൻ മരിച്ചാൽ മോൻ ഒരു പൈസ കൊടുക്കില്ലേ? എന്റെ വീട്ടിൽ ഞാൻ കിടക്കുന്ന പായയുടെ ചുവട്ടിൽ

ജിഫ്രി തങ്ങളുടെ ഹദീസും മൗലവിയുടെ വിവരക്കേടും

സയ്യിദുൽ ഉലമയുടെ ഹദീസും മൗലവിയുടെ വിവരക്കേടും ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ സമസ്തയുടെ സമ്മേളനം കോഴിക്കോട് നടന്നു. സമ്മേളനത്തിൽ സയ്യിദുൽ ഉലമയുടെതുൾപ്പെടെ പ്രസംഗങ്ങൾ വഹാബികളുടെ പിഴച്ച വാദങ്ങൾ തകർത്തു.  'നബി(സ്വ)യ്ക്ക് മറഞ്ഞ കാര്യങ്ങൾ അറിയും' എന്നതിന് സയ്യിദുൽ ഉലമ ഒരു ഹദീസ് ഉദ്ധരിച്ചിരുന്നു. അത് ഹദീസിനെ ദുർവ്യാഖ്യാനിച്ചതാണെന്ന് അബ്ദുൽ മലിക് സലഫി എന്നൊരു വഹാബി മൗലവി കുറിപ്പിറക്കിയിരിക്കുന്നു. ശുദ്ധ വിവരക്കേടുകളാണ് അയാളുടെ കുറിപ്പിലുള്ളത്. فإنِّي أراكُمْ مِن وراءِ ظَهْرِي "ഞാൻ നിങ്ങളെ പിന്നിൽ നിന്ന് കാണുന്നു" എന്ന ഹദീസാണ് സയ്യിദുൽ ഉലമ ഉദ്ധരിച്ചത്. നബി(സ്വ) മറഞ്ഞ കാര്യമറിയും എന്നതിനാണ് ഈ ഹദീസ് ഉദ്ധരിച്ചത്. ഇത് ദുർവ്യാഖ്യാനമാണ് എന്നാണ് മൗലവിയുടെ വിവരക്കേട്. അയാളതിന് രണ്ട് കാര്യങ്ങളാണ് നിരത്തിയത്. 1- അത് നബി(സ)യുടെ മുഅ്‌ജിസത്താണ്. അക്കാര്യമാണ് ഈ ഹദീസിലുള്ളത്. 2- ഈ കാഴ്ച നമസ്കാരത്തിൽ മാത്രമാണ്. അല്ല മൗലവീ, മറഞ്ഞ കാര്യം അറിയൽ മുഅ്‌ജിസത്തല്ല എന്ന് സയ്യിദുൽ ഉലമ പറഞ്ഞോ? നബി(സ്വ)യുടെ മുഅ്‌ജിസത്തായതിനാൽ മറഞ്ഞ കാര്യം മറഞ്ഞതല്ലാതെയാകുമോ? മറഞ്ഞ കാര്യം അറിയലും മുഅ്‌ജിസത്തും പരസ്പര വൈരു

കെട്ടിപ്പൊക്കിയ ഖബർ

സമകാലികരില്‍ പ്രമുഖ പണ്ഡിതരായ ഇമാം തഖ്‌യുദ്ദീന്‍ സുബ്‌കി (റ), ഇബ്‌നു ഹജറുല്‍ ഹൈത്വമി(റ), ഇമാം തഖ്‌യുദ്ദീന്‍ അഖ്‌നാഈ (റ) എന്നിവർ ഇബ്നുത്തീമിയയുടെ പിഴച്ച വാദങ്ങളെ സലക്ഷ്യം എതിര്‍ത്തിട്ടുണ്ട്. ളാല്ല്‌ (പിഴച്ചവന്‍), മുളില്ല്‌ (പിഴപ്പിക്കുന്നവന്‍) നുമെന്ന്‌ ഇബ്‌നു ഹജറുല്‍ ഹൈത്വമി തന്റെ ഫതാവല്‍ കുബ്‌റയില്‍ ഇബ്‌നു തീമിയ്യയെ വിശേഷിപ്പിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ഖബ്റാണ് കാഴ്ച മൃഗത്തെപോലെ ഇരുമ്പ് കമ്പി വെച്ച് വഹാബികൾ സംരക്ഷിക്കൊണ്ടിരിക്കുന്നത്.  ഔലിയാക്കൾ. അമ്പിയാക്കൾ, സ്വാഹാബികൾ എന്നിവരുടെ കബറുകൾക്കെതിരെ കലിതുള്ളി കർസേവ നടത്തുന്ന ഭീകരവാദികൾ ഇതെന്തിനാണ് സംരക്ഷിച്ചു നിർത്തിയിരുക്കുന്നത്? തട്ടി നിരത്താൻ ആഹ്വാനം ചെയ്തിട്ടുണ്ട് എന്ന തള്ള് എന്തേ ഈ ഖബറിന് ബാധകമാക്കാത്തത് C A K

സയനൈഡിന്റെ രുചി

"പൊട്ടാസ്യം സയനൈഡ്, ഇതിൻ്റെ രുചി ഞാൻ അറിഞ്ഞു.വളരെ പതുക്കെ, സ്റ്റാർട്ടിങ് വളരെ പുകച്ചിലാണ് ! നാക്കെല്ലാം എരിയും, ഹാർഡാണ്, നല്ല ചവർപ്പാണ്" വെ​​​റു​​​മൊ​​​രു കെ​​​ട്ടു​​​ക​​​ഥ​​​യി​​​ലെ വ​​​രി​​​യല്ല ഇ​​ത്. 15 വ​​​ർ​​​ഷം മു​​​മ്പ് പാ​​​ല​​​ക്കാ​​​ട്ടെ ഹോ​​​ട്ട​​​ലി​​​ൽ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത സ്വ​​​ർ​​​ണ​​​പ്പ​​ണി​​​ക്കാ​​​ര​​​ൻ എം.​​​പി. പ്ര​​​സാ​​ദിൻ്റെതാ​​​ണ് ഈ ​​​വാ​​​ക്കു​​​ക​​​ൾ. കൊ​​​ടും വി​​​ഷ​​​മാ​​​യ പൊ​​​ട്ടാ​​​സ്യം സ​​​യ​​​നൈ​​​ഡിെ​​​ൻ​​​റ 'രു​​​ചി ര​​​ഹ​​​സ്യം' ജീ​​​വി​​​തം മു​​​റി​​​ഞ്ഞു​​​പോ​​​കും​​​ മു​​​മ്പ് 32കാ​​​ര​​​നാ​​​യ പ്ര​​​സാ​​​ദിൻ്റെ വ​​​രി​​​ക​​​ളി​​​ൽ തെ​​​ളി​​​ഞ്ഞു. വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കി​​​പ്പു​​​റം പ്ര​​​സാ​​​ദിൻ്റെ ആ​​​ത്മ​​​ഹ​​​ത്യ​​​ക്കു​​​റി​​​പ്പ് ഒ​​​രു നോ​​​വ​​​ലി​​​ലെ വ​​​രി​​​ക​​​ളാ​​​യി. ചി​​​ലി​​​യ​​​ൻ എ​​​ഴു​​​ത്തു​​​കാ​​​ര​​​ൻ ബെ​​​ന്‍ജ​​​മി​​​ന്‍ ലെ​​​ബ​​റ്റ​​​റ്റി​​​ന്‍റെ(Benjamin Labatut) 'വെ​​​ന്‍ വീ ​​​സീ​​​സ് ടു ​​​അ​​​ണ്ട​​​ർ​​​സ്​​​റ്റാ​​​ന്‍ഡ് ദ ​​​വേ​​​ള്‍ഡ്'(When we cease to understand the world)

സമസ്ത സമ്മേളനം

സമസ്തയുടെ ആദർശ സമ്മേളനത്തിന്റെ ശകലങ്ങൾ കണ്ടു. പ്രമുഖരുടെ വിഷയാവതരണങ്ങളെ കൃത്യമായും ശ്രദ്ധിച്ചു. പരിശുദ്ധ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയാധർഷങ്ങൾ കണ്ഡം പൊട്ടി പലരും അവതരിപ്പിച്ചു. ആ വിശുദ്ധ വഴിത്താരയിൽ നിന്ന് പൊരുതാനും അതിലടിയുറച്ചു മരണം വരിക്കാനും താൻ സന്നിഹിതനാണെന്ന് പ്രഖ്യാപിക്കാൻ സയ്യിദുൽ ഉലമയുടെ നേതൃത്വങ്ങൾക്ക് സാധിച്ചു. കൂടെ, തന്നിൽ ചേക്കേറി നിൽക്കുന്ന ചില ഉത്പതിഷ്ണുക്കളെ നിലക്ക് നിർത്തുന്ന സമ്മേളനമായി കോഴിക്കോടിന്റെ പ്രഥമ ബീച്ചിന്നലെ മാറി. ഞാനിങ്ങനെ ചിന്തിക്കുകയായിരുന്നു. സമസ്തയുടെ പ്രവർത്തകരിന്നലെ ഒത്തു കൂടിയപ്പോൾ കടപ്പുറം വെള്ളക്കടലായി മാറിയെങ്കിൽ ഇരു സമസ്തയും കൂടി അവിടെ തടിച്ചു കൂടിയിരുന്നെങ്കിൽ വഹാബികളുടെയും മൗദൂദികളെയും ഒരുമിച്ച് ആട്ടിപ്പായിച്ച് ഖബറടക്കുന്നത് കാണാമായിരുന്നു.. പിന്നെ സംസ്ഥാനയും ദക്ഷിണയും കൂടി ഒരുമിച്ചാൽ പറയേണ്ടതില്ലല്ലോ. മെഴുകി മരിച്ചേനേ ആ പുതിയ മതക്കാർ. പരിശുദ്ധ സുന്നത്ത് ജമാഅത്തിന്റെ മുന്നിൽ ഒന്നിനും നിൽക്കകള്ളിയില്ലാത്ത അവസ്ഥ സംജാതമാവുക തന്നെ ചെയ്യും. ഇൻശാഅല്ലാഹ്‌... ❤.. ✍️shaheer shaheer   🕋✨️ സുന്നത്ത് ജമാഅത്ത്💯 ഗ്രൂപ്പ് 💚💚

സലീമിക്കയുടെ നല്ല ചിന്ത

ഇത് പെരുമ്പാവൂർ വല്ലം ചൂണ്ടി കവലയിൽ ഓട്ടോ ഓടിക്കുന്ന സലിം എന്ന കില്ലു സലിം കഴിഞ്ഞയാഴ്ച അദ്ദേഹത്തിന്റെ മകളുടെ വിവാഹം ആയിരുന്നു ആർഭാടങ്ങളും ധൂർത്തുമില്ലാതെ വളരെ ലളിതമായി തന്റെ മകളെ കരുത്തുറ്റകരങ്ങളിൽ അദ്‌ദ്ദേഹം ഏൽപ്പിച്ചു. ആർഭാടങ്ങൾ ഒഴിവാക്കിയ കാശ് മാറ്റി വച്ച് അദ്ദേഹം വല്ലം ചൂണ്ടി മഹല്ലിലെ നിർദ്ദനരായ യത്തീമായ മൂന്ന് പെൺകുട്ടികൾക്ക് 10 പവൻ സ്വർണം കൊടുക്കാൻ തീരുമാനിച്ചു.ഇത് വല്ലം ചൂണ്ടി ജമാഅത്ത് കമ്മിറ്റി മുമ്പാകെ രേഖാമൂലം എഴുതി കൊടുത്തിട്ടുണ്ട്. ആദ്യം വരുന്ന പെൺകുട്ടിക്ക് 4 പവനും പിന്നീട് വരുന്ന 2 പെൺകുട്ടികൾക്ക് 3 പവൻ വീതവുമാണ് കൊടുക്കുക.കോടീശ്വരനല്ല സലിം വെറും ഓട്ടോ ഡ്രൈവർ. ഞാനിത് പബ്ളിസിറ്റി ചെയ്യുന്നത് ആർഭാട കല്യാണങ്ങൾ നടത്തി ലക്ഷങ്ങൾ ധൂർത്തടിക്കുന്നവരുടെ കണ്ണുതുറപ്പിക്കാൻ വേണ്ടിയാണ്. വർണപൊലിമയാർന്ന ലൈറ്റിനും , മണ്ഡപത്തിന്റെ അലങ്കാരത്തിനും , പല്ലക്കിനും , ഇന്ന് ബ്യൂട്ടീഷൻ മുഖത്ത് ചെയ്ത് രാവിലെ മുഖം കഴുകിയാൽ പഴയ കോലം തന്നെ കിട്ടുന്ന പെയിന്റുകൾക്ക് എത്ര ലക്ഷങ്ങളാണ് വെറുതെ അനാമത്ത് ചിലവ്  അങ്ങനെയുള്ളവർക്ക് ഇതൊരു പ്രചോദനമാവട്ടെ എന്ന് കരുതിയാണ് ഈ നൻമ പുറത്തേക്ക് വിടുന്നത്. നാഥൻ സലീമിനെയും

പിതാവിനായി

“അമ്മേ ..നാളെ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ അച്ഛൻ തന്നെ ചെല്ലണമെന്ന് ടീച്ചറ് കട്ടായം പറഞ്ഞമ്മേ..  ഞാനിനി എന്ത് ചെയ്യും” വൈകുന്നേരം സ്കൂള് വിട്ട് വന്ന സ്വാതി അമ്മയോട് സങ്കടപ്പെട്ടു. “നീ പറഞ്ഞില്ലേ? അച്ഛന് ജോലിക്ക് പോകണം, പകരം അമ്മ വരുമെന്ന്? “അതൊക്കെ പറഞ്ഞതാണമ്മേ.. അപ്പോൾ ടീച്ചറ് ചോദിക്കുവാ ,മകളുടെ ഭാവിയാണോ? അതോ ഒരു ദിവസത്തെ ജോലിയാണോ നിൻ്റച്ഛന് വലുതെന്ന്” “ഉം അതും ശരിയാണ് ,പക്ഷേ നിൻ്റച്ഛനവിടെ വന്നാൽ ടീച്ചറോട് എങ്ങനെ  പെരുമാറുമെന്നോ ,അവര് ചോദിക്കുന്നതിനൊക്കെ എന്ത് മറുപടി പറയുമെന്നോ  അറിയില്ലല്ലോ?  ആള് തുലാമഴ പെയ്തപ്പോൾ പോലും സ്കൂളിൻ്റെ വരാന്തയിൽ കയറി  നിന്നിട്ടില്ല ,എൻ്റെ അച്ഛൻ എന്നോട് ചെയ്ത ഏറ്റവും വലിയ ചതി ,അത്  തന്നെയായിരുന്നു, വിദ്യാഭ്യാസമില്ലാത്തൊരാളെ, എൻ്റെ തലയിൽ കെട്ടിവച്ച്  തന്നു” “അത് മാത്രമാണോ അമ്മേ… എൻ്റെ കൂട്ടുകാരികളുടെ മുന്നിൽ, എൻ്റെ  അച്ഛനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്താൻ പറ്റിയൊരു കോലമാണോ, അച്ഛൻ്റേത്  എപ്പോൾ നോക്കിയാലും, മുഷിഞ്ഞൊരു കൈലിമുണ്ടും ,കരി ഓയിലുപുരണ്ട ഒരു  ഷർട്ടുമിട്ട് ,മുറുക്കാൻ തുപ്പല് ഒലിച്ചിറങ്ങുന്ന ഊശാൻ താടിയുമായിട്ടല്ലാതെ  ,അച്ഛനെ ഇത്തിരി വൃത്തിയായിട്ട് ഞാൻ ഇത് വരെ

വസ്തുവിന്റെ രെജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാമോ

🔴🔴🔴🔴🔴🔴🔴🔴🔴 *വസ്തു തീറു കൊടുത്തതിനുശേഷം കരാർപ്രകാരമുള്ള പണം ബാക്കി നിൽപ്പുണ്ടെങ്കിൽ വസ്തുവിന്റെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാൻ സാധിക്കുമോ?* ________________________ വസ്തു കൈമാറ്റം ചെയ്യുന്നത് പ്രധാനമായും ട്രാൻസ്ഫർ ഓഫ് പ്രോപ്പർട്ടി ആക്ട്, ഇന്ത്യൻ രജിസ്ട്രേഷൻ ആക്ട്, ഇന്ത്യൻ കോൺട്രാക്ട് ആക്ട് എന്നീ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. ട്രാൻസ്ഫർ ഓഫ് പ്രോപ്പർട്ടി ആക്ട് സെക്ഷൻ 54 പ്രകാരം പരസ്പര സമ്മതപ്രകാരം വസ്തുവിന് ഒരു വില നിശ്ചയിക്കുകയും, പൂർണ്ണമായോ നിശ്ചയിച്ച വില ഭാവിയിൽ നൽകാമെന്നു ഒരാൾ മറ്റൊരാൾക്ക് വാഗ്ദാനം ചെയ്യുകയോ, നിശ്ചയിച്ച വില ഭാഗികമായി നൽകുകയോ, അതല്ലെങ്കിൽ മുഴുവൻ തുക നൽകുകയോ ചെയ്തതിനു ശേഷം വസ്തു കൈമാറ്റം ചെയ്ത് രജിസ്റ്റർ ചെയ്യുകയുയാണെങ്കിൽ അത് നിയമപ്രകാരമുള്ള വസ്തു കൈമാറ്റമായി കണക്കാക്കപ്പെടുന്നു. ഈ കൈമാറ്റത്തിൽ വസ്തുവിന്റെ വില പൂർണ്ണമായി  വാങ്ങുന്നയാൾ വിൽക്കുന്ന വ്യക്തിക്ക് നൽകാതെ കബളിപ്പിക്കുകയാണെങ്കിൽ ഒരിക്കൽ നടത്തിയ വസ്തു രെജിസ്ട്രേഷൻ റദ്ദാക്കുവാൻ സാധിക്കുകയില്ല. പകരം വിൽപ്പന വിലയിൽ ലഭിക്കാത്ത തുകയ്ക്ക്   വേണ്ടി വസ്തു ഉടമയ്ക്ക് കോടതിയെ സമീപിക്കാം. പറഞ്ഞുറപ്പിച്ച വില പൂർണ്ണമായും

നിയമപ്രകാരമുള്ള വാഹന വില്പനക്കാരൻ

*നിയമം അനുശാസിക്കുന്ന  വാഹന വില്പനക്കാരൻ ആരാണ്?* ______________________________________ *1989 ലെ കേന്ദ്ര മോട്ടോർ വാഹന നിയമചട്ട പ്രകാരം* വാഹന നിർമ്മാതാക്കൾ അംഗീകരിച്ച *Bonafide* ഡീലർമാർക്ക് മാത്രമേ വാഹന വില്പനയ്ക്കായി ട്രേഡ് സർട്ടിഫിക്കറ്റ്  മോട്ടോർ വാഹന വകുപ്പിൽ നിന്ന് ലഭിക്കുകയുള്ളൂ. വാഹന നിർമ്മാതാക്കൾ ഉൽപ്പാദിപ്പിക്കുന്ന വാഹനങ്ങൾ വിൽക്കുന്നതിന്  ഉൽപാദകർ തന്നെ നേരിട്ട് അംഗീകരിച്ചു നിയമിച്ചിട്ടുള്ള സ്ഥാപനമാണ് *Bonafide* ഡീലർ. ഒരു വാഹനം ഉപഭോക്താവിന് വിൽക്കുവാനുള്ള അധികാരം *Bonafide* ഡീലർക്ക് മാത്രമാണുള്ളത്. മറ്റുള്ള സ്ഥാപനങ്ങൾ  മോട്ടോർ വാഹന വകുപ്പിന്റെ അംഗീകാരമില്ലാതെ വാഹനങ്ങൾ വിൽക്കുവാൻ പാടുള്ളതല്ല. വസ്തുതകൾ ഇങ്ങനെയായിരിക്കെ വാഹനങ്ങൾ വിൽക്കുമ്പോൾ ഹാൻഡ്‌ലിങ് ചാർജ് ഈടാക്കുക, സൗജന്യമായി ഹെൽമറ്റ് നൽകാതിരിക്കുക, തങ്ങൾക്ക് താല്പര്യമുള്ള കമ്പനികളിൽനിന്ന് ഫിനാൻസ്, ഇൻഷുറൻസ് എന്നിവ എടുക്കുവാൻ ഉപഭോക്താവിനെ നിർബന്ധിക്കുക, വാഹനങ്ങൾക്കൊപ്പം ആക്സസറീസ് ഉയർന്ന വിലക്ക് ഉപഭോക്താവിനു മേൽ അടിച്ചേൽപ്പിക്കുക എന്നീ പ്രവർത്തനങ്ങൾ  ചട്ടവിരുദ്ധമാണ്. ഉപഭോക്താവിന് പരാതി ഉണ്ടെങ്കിൽ അതാത്  പ്രദേശത്തെ രജിസ്‌ട്രെറിങ്

GD എൻട്രി ഇനി മൊബൈലിൽ

*ആക്‌സിഡന്റ് ജി ഡി എൻ‍ട്രി*   *നിങ്ങളുടെ മൊബൈൽ* *ഫോണിൽ ലഭ്യമാകും.*  "വണ്ടിയൊന്നു തട്ടി... ഇൻഷൂറൻ‍സ് കിട്ടാനുള്ള ജി ഡി എൻ‍ട്രി തരാമോ?” – പോലീസ് സ്റ്റേഷനിൽ സ്ഥിരമായി കേൾ‍ക്കുന്ന ചോദ്യമാണിത്. വാഹനാപകടങ്ങൾ സംബന്ധിച്ച കേസുകളിൽ ഇൻഷുറൻസ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജി.ഡി. (ജനറൽ ഡയറി) എൻട്രി ആവശ്യമായി വരാറുണ്ട്. ഇനി സ്റ്റേഷനിൽ വരാതെ തന്നെ ജി.ഡി. എൻട്രി ലഭ്യമാക്കുന്നതിന് കേരള പോലീസിന്റെ മൊബൈൽ ആപ്പായ പോൽ ആപ്പിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.   സേവനം ലഭ്യമാകാൻ മൊബൈൽ ആപ്ലിക്കേഷനിൽ പേരും മൊബൈല്‍ നമ്പറും നല്‍കുക. ഒ.ടി.പി. മൊബൈലില്‍ വരും. പിന്നെ, ആധാർ‍ നമ്പർ‍ നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കാം. ഒരിക്കൽ റജിസ്ട്രേഷൻ‍ നടത്തിയാൽ പിന്നെ, പോലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങൾ‍ക്കും അതുമതി. വാഹനങ്ങളുടെ ഇൻഷൂറൻ‍സിന് GD എൻട്രി കിട്ടാൻ ഇതിലെ Request Accident GD എന്ന സേവനം തെരെഞ്ഞെടുത്ത് അതിൽ അപേക്ഷകന്റെ വിവരങ്ങളും ആക്‌സിഡന്റ് സംബന്ധമായ വിവരങ്ങൾ ഫോട്ടോ സഹിതം രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യാവുന്നതാണ്. അപേക്ഷയിന്മേൽ പോലീസ് പരിശോധന പൂർത്തിയായ ശേഷം ജി ഡി എൻ‍ട്രി ഡൌൺലോഡ് ചെയ്ത് പ്രിൻറ് എടുക്കാവുന്നതാണ്. 

അനധികൃത പാർക്കിംഗ്

*റോഡിലെ അനധികൃതമായ പാർക്കിംഗ്  മൂലം* *നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ?*  അനധികൃതമായ പാർക്കിങ് മാത്രമല്ല മറ്റു ട്രാഫിക് നിയമ  ലംഘനങ്ങളുടെ ഫോട്ടോ /വീഡിയോ കളോടൊപ്പം സംഭവം നടന്ന സ്ഥലം, താലൂക്ക്, ജില്ല എന്നീ വിശദാശംങ്ങൾ  കൂടി ഉൾപ്പെടുത്തി എൻഫോഴ്സ്മെൻ്റ് ആർ ടി ഒ മാരെ അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.  വിവരങ്ങൾ *വാഹനത്തിന്റെ നമ്പർ സഹിതം അറിയിക്കേണ്ട* മൊബൈൽ നമ്പരുകൾ താഴെ ചേർക്കുന്നു. 1. തിരുവനന്തപുരം - 9188961001 2. കൊല്ലം - 9188961002 3. പത്തനംതിട്ട - 9188961003 4. ആലപ്പുഴ - 9188961004 5. കോട്ടയം - 9188961005 6.ഇടുക്കി - 9188961006 7. എറണാകുളം - 9188961007 8. തൃശൂർ - 9188961008 9. പാലക്കാട് - 9188961009 10. മലപ്പുറം - 9188961010 11. കോഴിക്കോട് - 9188961011 12. വയനാട് - 9188961012 13. കണ്ണൂർ - 9188961013 14. കാസർകോട് - 9188961014

ഒക്യൂപെൻസി സർട്ടിഫിക്കറ്റ്

*അപേക്ഷകനും അയൽവാസിയും തമ്മിൽ അതിർത്തി തർക്കമുണ്ടെങ്കിൽ  പുതിയ വീടിനു ഒക്കുപൻസി സർട്ടിഫിക്കറ്റ് കിട്ടുവാൻ തടസ്സമുണ്ടോ?* _____________________ കൃഷ്ണൻകുട്ടി വീടുപണി തുടങ്ങിയപ്പോഴാണ് അയൽവാസി അതിർത്തി തർക്കവുമായി മുന്നോട്ട് വന്നത്.  വീടുപണി പൂർത്തിയായപ്പോഴേക്കും കേസ് കോടതിയിൽ എത്തി. നിലവിൽ തർക്കമുള്ള അതിർത്തിയിൽ നിന്നുമുള്ള സെറ്റ് ബാക്ക് അംഗീകരിക്കുവാൻ പറ്റില്ലായെന്നും, അതിനാൽ ഒക്കുപ്പൻസി തരുവാൻ നിർവാഹമില്ലായെന്നും പഞ്ചായത്ത്‌ അധികാരികൾ കട്ടായം പറഞ്ഞു. അപേക്ഷകന്റെ വസ്തുവിന്റെ ആധാരത്തിന്റെ അടിസ്ഥാനത്തിലും അംഗീകൃത സ്കെച്ച് പ്രകാരവുമുള്ള അതിർത്തിയെ അടിസ്ഥാനമാക്കി നിയമപ്രകാരമുള്ള സെറ്റ് ബാക്ക് കണക്കാക്കി വീടിന് ഒക്യുപെൻസി സർട്ടിഫിക്കറ്റ്  പഞ്ചായത്ത് അധികൃതർ നൽകേണ്ടതാണ്. സമാനമായ കേരള ഹൈക്കോടതി വിധി നിലവിലുണ്ട്. കേരള പഞ്ചായത്ത്‌ ബിൽഡിംഗ്‌ റൂൾസിൽ കോടതിയിൽ തർക്കമുള്ള വസ്തുവിൽ ഒക്കുപൻസി നല്കുന്നതിൽ പഞ്ചായത്ത് അധികൃതരെ തടസ്സപ്പെടുത്തുന്ന വ്യവസ്ഥകൾ ഇല്ലാത്തതാകുന്നു. ഇല്ലാത്ത നിയമത്തിന്റെ പേരിൽ Occupancy സർട്ടിഫിക്കറ്റ് നിഷേധിക്കുന്നത് ചട്ടവിരുദ്ധമാണ്. ........................................

അല്ലാമാ ശാലിയാത്തി

*അല്ലാമാ ശാലിയാതി* *ജീവിതവും ദർശനവും -1* ----------------------- *അഹ്‌മദുകളുടെ സമാഗമം*   = = == = == = == = = = കേരളത്തിലെ വൈജ്ഞാനിക - ആത്മീയ രംഗത്തെ മഹോന്നത വ്യക്തിത്വമായിരുന്നു അല്ലാമാ അശൈഖ് ശിഹാബുദ്ദീൻ അഹ്‌മദ് കോയ ശാലിയാതി. അവിടുത്തെ എല്ലാമെല്ലാമായിരുന്നു  ഇമാം അഹ്‌മദ് റസാഖാൻ ഖാദിരി അൽബറേൽവി . ഇമാമവർകളുടെ ശിഷ്യനും അദ്ധ്യാത്മിക സരണികളുടെ ഖലീഫയുമായിരുന്നു അല്ലാമാ ശാലിയാതി. ഇമാം അഹ്മദ് റസയെ മുജദ്ദിദായി പ്രഖ്യാപിക്കുന്ന ആയിരക്കണക്കിന് പണ്ഡിതന്മാർ സമ്മേളിച്ച വേദിയിൽ പങ്കെടുത്ത മഹാത്മാവായിരുന്നു  അശൈഖ് അഹ്‌മദ് മിയ ഗഞ്ച് മുറാദാബാദി.  അല്ലാമാ ശാലിയാത്തിയുടെ പിതാവ്  ശൈഖ് അലിയ്യു ശാലിയാത്തിക്ക് ശൈഖ് ഗഞ്ച് മുറാദാബാദിയുമായി  ഉന്നതമായ ആത്മീയ ബന്ധമുണ്ടായിരുന്നു.  തസവ്വുഫിലും , സുന്നത്ത് ജമാഅത്തിലും വലിയ പ്രബോധകനായിരുന്നു ഇമാം അഹ്‌മദ് റസ. ആയിരത്തിലധികം ഗ്രന്ഥങ്ങളിലൂടെ ഇമാമവർകൾ രചനാരംഗത്ത് വിപ്ലവം തീർത്തു. പ്രവാചകാനുരാഗത്തിന്റെ മേൽവിലാസമായി പ്രശോഭിച്ചു. ഇതെല്ലാം ഒപ്പിയെടുത്ത് അനുകരണീയം സാധ്യമാക്കിയ മഹാമനീഷിയായി അവിടുത്തെ ശിഷ്യൻ അല്ലാമാ ശാലിയാതി അനുഗ്രഹീതനായി. അമൂല്യങ്ങളായ ഒത്തിരി രചനകൾ മഹാനരിലൂടെ ഉ

കാവാലം നാരായണപ്പണിക്കർ

നാടകരംഗത്ത് സ്വന്തം പാത വെട്ടിത്തെളിച്ച ആചാര്യന്‍, മികവുറ്റ കവി, എണ്ണത്തില്‍ കുറച്ചെ എഴുതിയുട്ടുള്ളൂ എങ്കിലും മറ്റാര്‍ക്കും സാധിക്കാത്ത രൂപ കല്പ്പനകൊണ്ടും ബിംബവിതാനം കൊണ്ടും വേറിട്ട്‌ നിന്ന ചലച്ചിത്ര ഗാനങ്ങള്‍ രചിച്ച ഗാനരചയിതാവ് - അങ്ങനെ കൈവെച്ച കലാമേഖലകളില്‍ എല്ലാം തന്‍റെ മുദ്ര പതിപ്പിച്ച കലാകാരന്‍ ആണ് കാവാലം നാരായണ പണിക്കര്‍. 1928 മെയ് 1ന് ആലപ്പുഴ ജില്ലയില്‍ കുട്ടനാട് കാവാലം ഗ്രാമത്തില്‍ പ്രസിദ്ധമായ ചാലയില്‍ കുടുംബത്തില്‍ ആണ് നാരായണന്‍കുഞ്ഞ് എന്ന കാവാലം ജനിച്ചത്‌. അച്ഛന്‍ ഗോദവര്‍മ്മ. അമ്മ കുഞ്ഞുലക്ഷ്മി അമ്മ. ഇന്ത്യയിലെ അറിയപ്പെടുന്ന നയതന്ത്രജ്ഞനും ചരിത്രകാരനും സാഹിത്യകാരനുമോക്കെയായ സര്‍ദാര്‍ കെ എം പണിക്കര്‍ അമ്മാവനും കവി അയ്യപ്പപണിക്കര്‍ ബന്ധുവും ആണ്. കവിതയെഴുത്തിനോട് ആയിരുന്നു താല്പര്യം എങ്കിലും കുടുംബത്തിലെ സമ്മര്‍ദത്തെ തുടര്‍ന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും ശേഷം നിയമപഠനവും ആണ് ചെയ്തത്. ആലപ്പുഴയില്‍ 6 വര്‍ഷത്തോളം അഭിഭാഷകവൃത്തിയില്‍ സേവനം അനുഷ്ഠിക്കുകയും കൂടെ ഏതാനും ബിസിനസ്സുകളിലേക്ക് ഇറങ്ങുകയും ചെയ്തിരുന്നു. ബിസിനസ്സുകള്‍ എല്ലാം പച്ചപിടിക്കാതെ വരികയും തന്‍റെ മേഖല കല തന്നെയാണ

ശ്രീ നാരായണ ഗുരു

കേരളത്തിൽ ജീവിച്ചിരുന്ന സാമൂഹിക പരിഷ്കർത്താവും, നവോത്ഥാനനായകനും ആയിരുന്നു ശ്രീനാരായണഗുരു(1856-1928). കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെ പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു. ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവാണ് ശ്രീനാരായണ ഗുരു. ബ്രാഹ്മണരേയും മറ്റു സവർണജാതികളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവർണ്ണരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യതിന്മകൾക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതംഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും. തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കുന്നതിനായ് ഡോ. പൽപുവിന്റെ പ്രേരണയാൽ അദ്ദേഹം 1903-ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം. ശ്രീനാരായണഗുരു കേരളത്തിൽ ജീവിച്

അല്ലാമാ ഇക്ബാൽ

Siraj Daily RELIGIONഇശ്ഖിന്‍ തീരത്തെ ഇഖ്ബാല്‍1 Published Mar 04, 2013 7:16 pm | Last Updated Mar 04, 2013 7:16 pmBy അബ്ദുല്‍ ഹകീം സഅദി കാരക്കുന്ന് 1937- ലെ ഒരു വേനല്‍ക്കാലം. തന്റെ റൈറ്റിംഗ് റൂമിലിരുന്ന് ഏതോ കവിതയെഴുതുകയാണ് ഇന്ത്യയിലെ ആ പ്രസിദ്ധ ഉര്‍ദുകവി. അതെ, “” സാരേ ജഹാംസെ അച്ഛാ”” എന്ന ദേശസ്‌നേഹം തുളുമ്പുന്ന മനോഹരകാവ്യത്തിലൂടെ ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ, ചിന്തകനും പ്രഭാഷകനും ഗ്രന്ഥകാരനുമൊക്കെയായി “ഹകീമുല്‍ ഉമ്മ” എന്ന മഹനീയ സ്ഥാനത്തേക്കുയര്‍ന്ന ഡോ:അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍. അതിനിടെ ചില സുഹൃത്തുക്കള്‍ ഇഖ്ബാലിനെ സന്ദര്‍ശിക്കാനെത്തി. വിശേഷങ്ങള്‍ കൈമാറുന്നതിനിടെ ആഗതരിലൊരാള്‍ ചോദിച്ചു. “” ഡോക്ടര്‍ സാബ്! താങ്കളെങ്ങനെയാണ് ” ഹകീമുല്‍ഉമ്മ” എന്ന സ്ഥാനത്തേക്കുയര്‍ന്നത്?”” തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഇഖ്ബാല്‍ അവരോട് പറഞ്ഞു. “” അതൊരു പ്രയാസമുള്ള കാര്യമല്ല. വേണമെങ്കില്‍ നിങ്ങള്‍ക്കും ആ പദവി കൈവരിക്കാവുന്നതേയുള്ളൂ”” “” അതെങ്ങനെ? സുഹൃത്തിന്റെ അതിശയോക്തി കലര്‍ന്ന ചോദ്യത്തിന് ഇഖ്ബാലിന്റെ മറുപടി ഇപ്രകാരമായിരുന്നു. “” ഞാന്‍ ഒരു കോടി തവണ തിരുനബി (സ)യുടെ മേല്‍ സ്വലാത്ത് ചൊല്ലിയിട്ടുണ്