സലീമിക്കയുടെ നല്ല ചിന്ത
ഇത് പെരുമ്പാവൂർ വല്ലം ചൂണ്ടി കവലയിൽ ഓട്ടോ ഓടിക്കുന്ന സലിം എന്ന കില്ലു സലിം കഴിഞ്ഞയാഴ്ച അദ്ദേഹത്തിന്റെ മകളുടെ വിവാഹം ആയിരുന്നു ആർഭാടങ്ങളും ധൂർത്തുമില്ലാതെ വളരെ ലളിതമായി തന്റെ മകളെ കരുത്തുറ്റകരങ്ങളിൽ അദ്‌ദ്ദേഹം ഏൽപ്പിച്ചു.
ആർഭാടങ്ങൾ ഒഴിവാക്കിയ കാശ് മാറ്റി വച്ച് അദ്ദേഹം വല്ലം ചൂണ്ടി മഹല്ലിലെ നിർദ്ദനരായ യത്തീമായ മൂന്ന് പെൺകുട്ടികൾക്ക് 10 പവൻ സ്വർണം കൊടുക്കാൻ തീരുമാനിച്ചു.ഇത് വല്ലം ചൂണ്ടി ജമാഅത്ത് കമ്മിറ്റി മുമ്പാകെ രേഖാമൂലം എഴുതി കൊടുത്തിട്ടുണ്ട്.
ആദ്യം വരുന്ന പെൺകുട്ടിക്ക് 4 പവനും പിന്നീട് വരുന്ന 2 പെൺകുട്ടികൾക്ക് 3 പവൻ വീതവുമാണ് കൊടുക്കുക.കോടീശ്വരനല്ല സലിം വെറും ഓട്ടോ ഡ്രൈവർ.
ഞാനിത് പബ്ളിസിറ്റി ചെയ്യുന്നത് ആർഭാട കല്യാണങ്ങൾ നടത്തി ലക്ഷങ്ങൾ ധൂർത്തടിക്കുന്നവരുടെ കണ്ണുതുറപ്പിക്കാൻ വേണ്ടിയാണ്.
വർണപൊലിമയാർന്ന ലൈറ്റിനും , മണ്ഡപത്തിന്റെ അലങ്കാരത്തിനും , പല്ലക്കിനും , ഇന്ന് ബ്യൂട്ടീഷൻ മുഖത്ത് ചെയ്ത് രാവിലെ മുഖം കഴുകിയാൽ പഴയ കോലം തന്നെ കിട്ടുന്ന പെയിന്റുകൾക്ക് എത്ര ലക്ഷങ്ങളാണ് വെറുതെ അനാമത്ത് ചിലവ്
അങ്ങനെയുള്ളവർക്ക് ഇതൊരു പ്രചോദനമാവട്ടെ എന്ന് കരുതിയാണ് ഈ നൻമ പുറത്തേക്ക് വിടുന്നത്.
നാഥൻ സലീമിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.
🌹🌹നിങ്ങളാണ് സലിമേട്ടാ ഹീറോ ബിഗ് സല്യൂട്ട് 🌹🌹
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ