പ്രചോദന കഥ 2

ഒരിക്കൽ ലെനിന് ഒരു കത്ത് വന്നു.

റഷ്യയിലെ ഒരു ആശുപത്രിയിൽ നിന്നും ഒരു പെണ്‍കുട്ടി അയച്ച കത്തായിരുന്നു.

ആ പെണ്‍കുട്ടി മാരകമായ അസുഖത്തിന് അടിമയാണെന്നും, ദിവസങ്ങൾക്കുള്ളിൽ തന്നെ ആ പെണ്‍കുട്ടി മരണപെടുമെന്നും.

അതിനു മുൻപ് ലെനിൻ അങ്കിളിനെ നേരിട്ടു കാണണം എന്നൊരു അവസാന ആഗ്രഹം മനസ്സിലുണ്ട് എന്നതും ആയിരുന്നു ആ കത്തിന്റെ ചുരുക്കം.

ലെനിൻ ആ കത്ത് കിട്ടിയതും ആ പെണ്‍കുട്ടിയെ കുറിച്ചും ആശുപത്രിയെ കുറിച്ചും അന്വേഷിക്കുകയും, ആ പെണ്‍കുട്ടിക്ക് മുന്നിൽ എത്തുകയും ചെയ്തു.

മരണത്തോട് പൊരുതികൊണ്ടിരുന്ന ആ പെണ്‍കുട്ടിയുടെ സന്തോഷം അവിടുള്ള ഏവരുടെയും കണ്ണ് നിറയിച്ചു.

പൊടുന്നനെ ആണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് ആ പെണ്‍കുട്ടി തന്റെ ഒരാവിശ്യം അറിയിച്ചത്.

"ലെനിൻ അങ്കിൾ, ലെനിൻ അങ്കിൾ, അങ്കിൾ എനിക്ക് വേണ്ടി ഒന്ന് ദൈവത്തോട് പ്രാർത്ഥിക്കണം"
എല്ലാവരും ആ പെണ്‍കുട്ടിയെ തുറിച്ചു നോക്കാൻ തുടങ്ങി.
ആ പെണ്‍കുട്ടിയുടെ മാതാ പിതാക്കൾ അടക്കം.

കാരണം ലോകത്തെ ഏറ്റവും ഉറച്ച ഭൌതികവാദിയോടാണ്
ആ രാജ്യത്തെ ഏറ്റവും ശക്തനായ ഭാരണാധികാരിയോടാണ്‌ ആ പെണ്‍കുട്ടി ദൈവത്തോട് തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ ആവിശ്യപെട്ടിരിക്കുന്നത്.

ഒരിക്കലും നടക്കാത്ത ഇന്ന് വരെ നടന്നിട്ടില്ലാത്ത ഒരു കാര്യം.

പെട്ടന്നാണത് സംഭവിച്ചത് ലോകത്തെ ഉറച്ച ഭൗതികവാദി മുട്ടുകുത്തിയിരുന്നു കൊണ്ട് ആ കുട്ടിയുടെ ദൈവത്തോട് ആ പെണ്‍കുട്ടിക്ക് വേണ്ടി പ്രാർത്ഥിച്ചു..

പിന്നീട് ഒരിക്കൽ അഭിമുഖത്തിൽ ഒരു ചോദ്യത്തിനു മറുപടിയായി ലെനിൻ ഈ സംഭവത്തെ പറഞ്ഞത് ഇങ്ങനെയാണ്.

"ഒരു ഭരണാധികാരി അല്ലെങ്കിൽ ഒരു കമ്മ്യൂണിസ്റ്റുകാരൻ തന്റെ വിശ്വാസത്തോടൊപ്പം തന്റെ പ്രജകളുടെ വിശ്വാസത്തെയും സംരക്ഷിക്കാനും ഉൾക്കൊള്ളനും ബാധ്യസ്ഥനാണ്..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നന്തിയിൽ മുസ്‌ലിയാർ

വസ്തുവിന്റെ രെജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാമോ

പിതാവിനായി