വിജയം സുനിശ്ചിതം

മാരിയോയും അവന്റെ സഹോദരനും 1913-ല്‍ സ്ത്രീകള്‍ക്കുമാത്രമായി തോല്‍നിര്‍മിതമായ ബാഗുകളുടെ ഒരു ഷോപ് ഇറ്റലിയിലെ മിലാനില്‍ തുറന്നു. പക്ഷെ വളരെ കുറഞ്ഞ ഉപഭോക്താക്കളെ മാത്രമാണ് അവര്‍ക്ക് ലഭിച്ചത്. അതിനാല്‍ തന്നെ സ്ഥാപനം മുന്നോട്ടുകൊണ്ടുപോവാന്‍ അവര്‍ നന്നെ വിഷമിച്ചു.
തന്റെ സ്ഥാപനത്തെ പിടിച്ച് നിര്‍ത്താന്‍ മാരിയോ പല ശ്രമങ്ങളും നടത്തി. പ്രസ്തുത മേഖലയില്‍ തഴക്കവും പഴക്കവും ഉള്ളവരുമായി അനുഭവങ്ങള്‍ പങ്കുവെക്കുക, ഉല്‍പന്നത്തിന്റെ വിലകുറക്കുക, കൂടുതല്‍ സമയം ജോലി ചെയ്യുക തുടങ്ങി ഒട്ടേറെ സംഗതികള്‍ അവന്‍ പ്രയോഗിച്ചുനോക്കിയെങ്കിലും പ്രത്യേകിച്ച് നേട്ടമൊന്നുമുണ്ടായില്ല. സ്വന്തം കുടുംബത്തിലെ തന്നെ ഈ വിഷയത്തില്‍ പരിജ്ഞാനവും, അഭിരുചിയുമുള്ള ഏതാനും യുവതികളെ ജോലിക്ക് വെക്കാമെന്ന സഹോദരന്റെ നിര്‍ദേശം മാരിയോ സ്വീകരിച്ചതുമില്ല. അവന്‍ പറഞ്ഞു ‘സ്ത്രീകള്‍ക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ അറിയില്ല, വാങ്ങാനേ അവര്‍ക്കറിയൂ’.
പ്രായമേറുകയും രോഗബാധിതനാവുകയും ചെയ്തതോടെ തന്റെ കച്ചവടം മകനെ ഏല്‍പിക്കാന്‍ മാരിയോ തീരുമാനിച്ചു. അവനെ കൂടെകൂട്ടി വളരെ പ്രാഥമികമായ കാര്യങ്ങള്‍ മാരിയോ പഠിപ്പിച്ചുതുടങ്ങി. മാരിയോ മരിച്ചതിനെ തുടര്‍ന്ന് സ്വാഭാവികമായും കച്ചവടത്തിന്റെ ചുമതല മകനില്‍ വന്നുചേര്‍ന്നു. പക്ഷേ ഈ ജോലി തനിക്കുപറ്റിയതല്ലെന്നായിരുന്നു മകന്റെ മനസ്സുമന്ത്രിച്ചുകൊണ്ടിരുന്നത്. പിതാവിനെ പിണക്കേണ്ടല്ലോ കരുതിമാത്രമായിരുന്നു അവന്‍ കടയിലേക്ക് പോയിരുന്നത്. അതിനാല്‍ തന്നെ പിതാവില്‍ നിന്ന് അനന്തരമെടുത്ത കട വില്‍ക്കാന്‍ മകന്‍ തീരുമാനിച്ചു. എന്നാല്‍ ഈ വാര്‍ത്തയറിഞ്ഞ അവന്റെ സഹോദരി ലോസാ അത് തടഞ്ഞു. താനത് ഏറ്റെടുത്ത് നടത്തിക്കൊള്ളാമെന്ന് അവള്‍ അറിയിച്ചു. കുടുംബത്തെക്കുറിക്കുന്ന സ്ഥാപനത്തിന്റെ പേര് കാത്തുസൂക്ഷിക്കുന്നത് തന്റെ ബാധ്യതയാണെന്നായിരുന്നു അവളുടെ വിശ്വാസം. പിതാവിന്റെ അടിസ്ഥാനങ്ങളോട് വിയോജിപ്പുണ്ടായിരുന്ന മകന്‍ അവളുടെ വാഗ്ദാനം സ്വീകരിച്ചില്ല. പക്ഷെ തന്റെ തീരുമാനത്തില്‍ ലോസാ ഉറച്ചുനില്‍ക്കുകയും അതിന്റെ പേരില്‍ കോടതി കയറുകയും ചെയ്തു. ഒടുവില്‍ ഏതാനും സംഖ്യ സഹോദരന് നല്‍കി ലോസാ സ്ഥാപനം നടത്തിക്കൊള്ളാന്‍ കോടതി അനുകൂലവിധി നല്‍കി.
ലോസാ കച്ചവടം ഏറ്റെടുത്തതോടെ എല്ലാറ്റിലും മാറ്റം സംഭവിച്ചു. പുതിയ പല ഡിസൈനര്‍മാരുമായും അവള്‍ കരാറുണ്ടാക്കി. തന്റെ ചില കൂട്ടുകാരികളെ അവള്‍ ഷോപില്‍ നിയമിച്ചു. സ്ത്രീമനസ്സുകളെ ആകര്‍ഷിക്കുന്ന മോഡലുകള്‍ ഉല്‍പന്നങ്ങളില്‍ പ്രതിഫലിച്ചു.
കേവലം ഹാന്റ്ബാഗുകളില്‍ മാത്രം തന്റെ കച്ചവടം പരിമിതപ്പെടുത്തിയില്ല ലോസാ. ചെരുപ്പുകളും, അവയുടെ ഘടകഭാഗങ്ങളുമെല്ലാം അവള്‍ രൂപപ്പെടുത്തി. പ്രാഡാ എന്ന അവളുടെ ഷോപ്പ് ബിസിനസ് രംഗത്ത് കുതിച്ചുചാട്ടം നടത്തി. കച്ചവടത്തിലെ മുന്നേറ്റം പുതിയ പല ബ്രാഞ്ചുകളും സ്ഥാപിക്കുന്നതിന് അവള്‍ക്ക് പ്രചോദനമായി. തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയിരുന്ന ആ സ്ഥാപനം ലോകത്തെ തന്നെ അറിയപ്പെടുന്ന ബ്രാന്‍ഡ് ആയി മാറി. 1990-ല്‍ ഇന്റര്‍നാഷണല്‍ ഹൗസ് ഫാഷന്‍ വിപണിയില്‍ ഒന്നാം സ്ഥാനം പ്രാഡ നേടിയെടുത്തു. 2010-ല്‍ സ്ഥാപനത്തിന്റെ വാര്‍ഷിക് വരുമാനം അഞ്ച് ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നു.പിതാവിന്റെ അബദ്ധം ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധുക്കള്‍ക്കും, കൂട്ടുകാര്‍ക്കുമെല്ലാം ലോസാ അവസരം നല്‍കി. എന്നാല്‍ അവരുടെ മേല്‍ തന്റെ ജോലി അടിച്ചേല്‍പിച്ചതുമില്ല. അവളുടെ മകളും ഈ മേഖലയില്‍ താല്‍പര്യം പ്രകടിപ്പിക്കുകയും പതിനേഴാം വയസ്സില്‍ മാതാവിന്റ കൂടെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. പഠനവും ജോലിയും ഒന്നിച്ച് പൂര്‍ത്തീകരിച്ച അവള്‍ കമ്പനിയുടെ മേലധികാരിയായി നിയോഗിക്കപ്പെട്ടു.
സ്ഥാപനത്തിന്റെ അധികാരിയായശേഷവും പഠനം തുടര്‍ന്ന അവള്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി. ഏതു വിഷമത്തെയും താല്‍പര്യം കൊണ്ട് മറികടക്കാമെന്ന മാതാവിന്റെ കാഴ്ചപ്പാടായിരുന്നു അവളെയും നയിച്ചിരുന്നത്.
സ്‌നേഹത്തെയും താല്‍പര്യത്തേയും കവച്ചുവെക്കുന്ന മറ്റൊന്നുമില്ല. വെല്ലുവിളികളുടെ ഭീമാകാര പര്‍വതത്തെ അതിനിസ്സാരമായി പൊടിച്ച് കളയാന്‍ ലക്ഷ്യത്തോടുള്ള താല്‍പര്യം പ്രചോദനമാകുന്നതാണ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നന്തിയിൽ മുസ്‌ലിയാർ

വസ്തുവിന്റെ രെജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാമോ

പിതാവിനായി