അദാനി വിഷയം
അദാനി വിഷയത്തിൽ എന്താണ് സംഭവിക്കുന്നത്?
ഒരു ശരാശരി ബിസിനസുകാരനായ അദാനി മറ്റു പലരേയും പോലെ ബിസിനസ് ചെയ്യുന്നു, ലാഭമുണ്ടാക്കുന്നു, അതോടെ രാഷ്ട്രീയ കൂട്ടുകെട്ടുകൾ ഉണ്ടാക്കുന്നു.
ലാഭം നികുതിയായി തിരിച്ച് കൊടുത്താൽ അതിസമ്പന്നനാവാൻ കഴിയില്ല. നികുതി വെട്ടിക്കണം.
അതിനുള്ള വഴിയാണ് ഷെൽ കമ്പനികൾ. നിയമമെല്ലാം ഒരു ചായക്ക് ചുറ്റും ഇരുന്നു തീരുമാനമാക്കാവുന്ന മൗറീഷ്യസ്, കരീബിയൻ ദ്വീപുകൾ തുടങ്ങിയ ചെറിയ ചെറിയ രാജ്യങ്ങളിൽ കുറെ കമ്പനികൾ വെറുതേ രെജിസ്റ്റർ ചെയ്തിടുന്നു. അവിടുത്തെ ഭരണാധികാരിക്ക് പത്തോ നൂറോ കൊടുത്താൽ കാര്യം സാധിക്കാം എന്നതാണ് ചെറു രാജ്യങ്ങളെ ലക്ഷ്യമിടൂന്നതിനു പിന്നിൽ. കടലാസിൽ മാത്രമുള്ള ഈ കമ്പനികളെയാണ് ഷെൽ അഥവാ പുറം തോട് കമ്പനികൾ എന്ന് പറയുന്നത്. പുറം തോട് മാത്രമേ ഉണ്ടാവൂ, ഉള്ളിൽ ഒന്നും ഉണ്ടാവില്ല. അങ്ങനെയാണ് ഇവക്ക് ഈ പേര് വന്നത്. കമ്പനി രെജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ പിന്നെ വരുമാനമെല്ലാം അങ്ങോട്ട് കടത്തണം. അല്ലെങ്കിൽ ഇന്ത്യയിൽ നികുതി നൽകേണ്ടി വരും. അതിനു വേണ്ടി ഇല്ലാത്ത സാധനം ഇന്ത്യയിലെ മാതൃ കമ്പനി വാങ്ങി എന്ന രേഖയുണ്ടാക്കി ആ ബില്ല് അടക്കുകയാണെന്ന വ്യാജേന പണം വിദേശത്തേക്ക് കടത്തുന്നു. അതോടെ അദാനിക്ക് ലാഭവും വരുമാനവും ഇല്ലാതാവുന്നു. ലാഭമാക്കി കാണിച്ചാൽ അതിനു നികുതി കൊടുക്കണമല്ലോ? ആ ലാഭം ചെലവായി കണക്ക് പുസ്തകത്തിൽ എഴുതി വെക്കാൻ ഈ വ്യാജ ഇടപാടിലൂടെ സാധിക്കും. വൻ പണക്കാരൊക്കെ നികുതി കൊടുക്കാതിരിക്കാൻ കാണിക്കുന്ന വേലയാണിത്. അദാനിജിയുടെ തന്നെ ജേഷ്ടനാണ് ഇങ്ങനെ ഉണ്ടാക്കിയ പുറം തോട് കമ്പനികൾക്ക് പിന്നിൽ. ഇങ്ങനെ 36 കമ്പനികളാണ് ഇങ്ങനെ അദ്ദേഹം ഉണ്ടാക്കിയത് 😊
കളി അവിടെ നിൽക്കുന്നില്ല! ഈ വ്യാജ കടലാസ് കമ്പനികൾ അദാനിയുടെ ഷെയർ വാങ്ങുന്നു. സ്വാഭാവികമായും അത് വിദേശ നിക്ഷേപമായി കണക്കാക്കും. വിദേശത്ത് നിന്നാണല്ലോ വരുന്നത്. പ്രധാന മന്ത്രി ഈ കണക്കുകൾ ഉദ്ധരിച്ച് ഇന്ത്യ വികസിക്കുന്നു എന്ന് എലക്ഷനിൽ പറയും. വിദേശ നിക്ഷേപകർക്ക് പല നികുതിയിളവുകളും നൽകുകയും ചെയ്യും. 30% വരെ നികുതിയായി ഇന്ത്യാ രാജ്യത്തിനു കിട്ടേണ്ടിയിരുന്ന പണമാണ് അഞ്ച് പൈസ കൊടുക്കാതെ വീണ്ടും ഇളവുകൾ ആസ്വദിച്ച് സ്വന്തം നാട്ടിൽ തന്നെ വരുന്നത്! അത്രയും പണം ചെലവായി കാണിച്ചത് മൂലം അദാനിക്ക് നികുതി ഒന്നും കൊടുക്കുകയും വേണ്ട.
അവിടെയും കളി നിൽക്കുന്നില്ല. ഈ പണം ഉപയോഗിച്ച് അദാനിയുടെ ഷെയർ ഭീമമായ തോതിൽ വാങ്ങുമ്പോൾ ഷെയറിൻ്റെ വിലയും സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ കുതിച്ച് കയറുന്നു. അതോടെ വളർച്ചയുള്ള, ഭരണകൂട സപ്പോർട്ടുള്ള, ഒരിക്കലും തകരാത്ത കമ്പനിയുടെ ഷെയറുകൾക്കായി ജനം കുതിച്ചെത്തുന്നു. വില വീണ്ടും വർദ്ധിക്കുന്നു.
ഇവിടെ നിൽക്കുമോ കളി? ഇല്ല! ഈ നിക്ഷേപങ്ങൾ ബാങ്കുകളിൽ കാണിച്ച് വൻ സംഖ്യ ലോണെടുത്ത് അദാനി അണ്ണൻ മറ്റൊരു വൻ കമ്പനി കൂടി വാങ്ങുന്നു. കിട്ടുന്ന പണം മുഴുവൻ ഷെൽ കമ്പനികളിലേക്ക് വഴി തിരിച്ച് വിട്ട് പുതിയ സംരംഭത്തിൻ്റെ ഷെയറും ജേഷ്ഠൻ വഴി അദാനി തന്നെ വാങ്ങുന്നു 😊 അവയുടെ വിലയും കുതിച്ചുയരുന്നു. നിക്ഷേപകർ വീണ്ടും പാഞ്ഞെത്തുന്നു. വരുമാനവും ലാഭവും വീണ്ടും വ്യാജ ഇൻവോയിസ് വഴി ചെറു രാജ്യങ്ങളിലേക്ക് കടത്തുന്നു. അവ വീണ്ടും വിദേശ നിക്ഷേപമായി തിരിച്ചെത്തുന്നു.
അദാനി വീണ്ടും കുറേ ഷെയറുകൾ കൊളാറ്ററലാക്കി ബാങ്കുകളിൽ നിന്ന് വീണ്ടും സഹസ്ര കോടികൾ ലോണെടുക്കുന്നു. മറ്റൊരു മേഖലയിലേക്ക് ചുവട് വെക്കുന്നു. അത് മൊത്തത്തിൽ വാങ്ങുന്നു. അപ്പോഴേക്കും പൊതു മേഖലാ സ്ഥാപനങ്ങൾ വിൽപ്പനക്ക് വെച്ച് വലിയ അണ്ണൻ കളിയിൽ ചേരുന്നു. അദാനി അണ്ണൻ അവയൊക്കെയും വാങ്ങുന്നു.
ഇതെല്ലാം വീണ്ടും വീണ്ടും ആവർത്തിച്ച് കൊണ്ടിരിക്കുന്നു. ജനങ്ങൾ വ്യാപകമായി നിക്ഷേപിച്ച എൽ ഐ സി ഏതാണ് എല്ലാ അദാനി കമ്പനികളുടേയും ഷെയർ വാങ്ങുന്നു.
അങ്ങേനെ ദശകങ്ങൾ പഴക്കമുള്ള അതിസമ്പന്നരെ തോല്പിച്ച് ലോകത്തെ ഒന്നാമത്തേയും രണ്ടാമത്തേയും ഏറ്റവും വലിയ പണക്കാരനായി അദാനി മാറുന്നു!
ഹിൻ്റർബർഗ് കണക്ക് കൂട്ടിയത് ശെരിയാണെങ്കിൽ കടങ്ങളും ഊതിപ്പെരുപ്പിച്ച ഷെയർ വിലയും കണക്കിലെടുത്താൽ കമ്പനികളുടെ 85% വും വെറും കുമിളയാണ്. യഥാർത്ഥ മൂല്യം 15% മാത്രമേ ഉള്ളൂ.
കുമിളയാണോ?
അല്ല. ബാങ്കിൽ നിന്നും നമ്മൾ നിക്ഷേപിച്ച പണമാണ് അദാനിയുടെ കയ്യിൽ. കാറ്റ് പോയാൽ കുഞ്ഞു കുട്ടി പരാധീനങ്ങൾ ചാവരുതെന്ന് കരുതി എൽ ഐ സിയിൽ നിക്ഷേപിച്ച നമ്മുടെ പണവുമാണ് ആ കുമിള!
അദാനിയുടേ കമ്പനികളുടെ ഷെയറുകളോടൊപ്പം ബാങ്കുകളുടേ ഷെയറും താഴെ പോയത് ഇത് കൊണ്ടാണ്. ശെരിക്കുള്ള മാർകറ്റ് കറക്ഷൻ നടന്നാൽ ജനങ്ങളുടേ ബാങ്കിൽ കിടക്കുന്ന പണമെല്ലാം ആവിയായി പോവും. ഇനി ചാവാമെന്ന് തീരുമാനിച്ചാൽ ഇൻഷുറൻസിൻ്റെ കാര്യവും തീരുമാനമാവും.
നാലു ലക്ഷം കോടി ഒരൊറ്റ ദിവസം കൊണ്ട് ആവിയായിപ്പോയി. കേരളത്തിലെ മൂന്ന് കോടി ജനങ്ങൾക്ക് ഇത്രയും തുക വീതിച്ചാൽ ഒരാൾക്ക് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ കിട്ടും. വീട്ടിൽ അഞ്ചാളുണ്ടെങ്കിൽ 6.5 ലക്ഷം കിട്ടും.
കടപ്പാട്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ