സം സം കിണർ

ഒരിക്കലും നിലയ്ക്കാത്ത സംസം എന്ന അത്ഭുതം
💦💦💦💦💦💦💦💦💦💦💦💦

" സംസം കിണർ " എന്ന് കെട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും.
സൗദി അറേബ്യയിലെ ഹജറുൽ അസ്‌വദിൽ നിന്ന് പതിനെട്ട് മീറ്റർ അകലെ മക്ക കഅബ മന്ദിരത്തിന്റെ 20 മീറ്റർ കിഴക്കായിട്ടാണ് സംസം കിണർ നിലകൊള്ളുന്നത്. ഭൂനിരപ്പിൽനിന്നു 3.23 മീറ്റർ താഴ്ചയിലാണ് സംസം ജലത്തിന്റെ ജലവിതാനം.
സംസം കിണറിന്റെ ആഴം 30 മീറ്ററും വ്യാസം 1.08 മീറ്റർ മുതൽ 2.66 മീറ്റർ വരെയുമാണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
മരുഭൂമിയിൽ ഈ അത്ഭുത ഉറവയുടെ പ്രഭവസ്ഥാനം കണ്ടെത്താൻ,, കഴിഞ്ഞ കാലങ്ങളിൽ ഒട്ടുവളരെ പഠനങ്ങളും പര്യവേക്ഷണങ്ങളും നടന്നിട്ടുണ്ട്.
പ്രധാനമായും രണ്ട് സ്രോതസ്സുകളുണ്ടെന്നാണ് തുടക്കത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നത്.
ഹജ്‌റ് ഇസ്മായിലിന്റെ (വിശുദ്ധ കഅബ ) തൊട്ടുവരെ നീണ്ടു കിടക്കുന്നത്.
സംസം ജലത്തിന്റെ പ്രധാന പ്രഭവകേന്ദ്രവും ഇതാണ്. രണ്ടാമത്തെ പ്രഭവ കേന്ദ്രത്തിന് എഴുപത് സെന്റിമീറ്ററാണ് നീളം. അൽപം മുന്നോട്ട് പോയാൽ രണ്ട് കൈവഴികളായി വേർപിരിഞ്ഞ് ഒഴുകുകയാണ്.
വാസി അലൂവിയൻ പാറക്കൂട്ടങ്ങളിൽ നിന്നും മറ്റുമാണ് ഈ ഉറവയെന്നാണ് ആധുനിക ശാസ്ത്രം ആധികാരികമായി പറയുന്നത്.

ഇബ്രാഹിം നബിയുടെ മകൻ ഇസ്മായിൽ നബിയുടെ കുഞ്ഞു പാദസ്പർശമേറ്റ് മരുഭൂമിയിൽ നിന്നും പൊട്ടിവന്ന ഉറവയാണ് സംസം എന്നാണ് ഐതിഹ്യം.
ഈ നീരുറവക്കടുത്തായി മൈലുകളോളം മറ്റു ജലാശയങ്ങളോ കിണറുകളോ ഇല്ല.
സാധാരണ കിണറുകളുടെ ആയുസ്സ് 70 വർഷത്തിൽ കവിയില്ലെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
സെക്കന്റിൽ 11 ലിറ്റർ മുതൽ 18.5 ലിറ്റർ വരെയാണ് സംസം കിണറിലെ നീരുറവയുടെ ശക്തി.

മക്ക നഗരത്തിന്റെ ആവിർഭാവത്തിന് കാരണം തന്നെ സംസം കിണറാണ്.
മരുഭൂനടുവിൽ വെള്ളം സുലഭമായി ലഭിക്കുന്ന വിവരമറിഞ്ഞ് യാത്രാ സംഘങ്ങൾ ഇവിടം ഇടത്താവളമാക്കുകയും എല്ലാ ഭാഗത്തു നിന്നും ഗോത്രങ്ങൾ മക്ക ലക്ഷ്യമാക്കി പ്രവഹിക്കാൻ തുടങ്ങുകയും ചെയ്തു.
ഇബ്രാഹിം നബിയും പുത്രൻ ഇസ്മായിൽ നബിയും ചേർന്ന് വിശുദ്ധ കഅ്ബാലയം പടുത്തുയർത്തിയതോടെ മക്കയുടെ പ്രാധാന്യം കൂടുതൽ വർധിച്ചു.
ഇതോടെ അറേബ്യൻ ഉപദ്വീപിലെയും ശാമിലെയും (സിറിയ, ജോർദാൻ, ഫലസ്തീൻ, ലെബനോൻ അടങ്ങിയ പ്രദേശം) ഗോത്രങ്ങളുടെ വാണിജ്യ കേന്ദ്രമായി മക്ക മാറി.
ഇന്നും ലോകത്തിന്റെ നാനാഭാഗത്തു നിന്നും വരുന്ന ഹാജിമാരും, കുടിക്കുന്നതും കാനുകളിൽ നിറച്ച് കൊണ്ടുപോകുന്നതും, മക്ക, മദീന പള്ളികളിൽ ഉപയോഗിക്കുന്നതും സംസം ജലമാണ്.
എന്നിട്ടും ഈ കിണർ ഒരിക്കൽ പോലും വറ്റിയിട്ടില്ല.
ക്രിസ്തുവിന്ന് രണ്ടായിരം വർഷം മുമ്പാണിതിന്റെ തുടക്കമെന്നാണ് ചരിത്ര രേഖകൾ വിശദമാക്കുന്നത്

. ഹജ്ജ് കർമ്മത്തിനു വരുന്നവർ എല്ലാ കാര്യങ്ങൾക്കും ആശ്രയിക്കുന്നത് ഇതേ കിണറിനെയാണ്.
പലരും ഇതിലെ വെള്ളം ശേഖരിച്ച് സ്വന്തം നാടുകളിലേക്ക് കൊണ്ടുപോകാറുണ്ടെങ്കിലും, ഈ കിണറിനെ ആരാധിക്കുന്ന പതിവില്ല. 
ചൂടാക്കുമ്പോൾ സംസം വെള്ളത്തിന് ചെറിയ നിറവ്യത്യാസം വരാറുണ്ട്.
 സംസം വെള്ളത്തെക്കുറിച്ച് ധാരാളം ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്.

സൗദി ജിയോളജിക്കൽ സർവേയുടെ കീഴിലുള്ള സംസം സ്റ്റഡീസ് ആന്റ് റിസർച്ച് സെന്ററിന്റെ കണ്ടെത്തലനുസരിച്ച്, ഈ കിണറ്റിൽ നിന്നു ഒരു സെക്കന്റിൽ 80 ലിറ്റർ അഥവാ 280 ക്യുബിക് ഫീറ്റ് വെള്ളമാണ് പുറത്തേക്കെത്തുന്നത്.
 മണമോ നിറമോ ഇല്ലാത്ത സംസം ജലത്തിന് ഒരു പ്രത്യേക രുചി അനുഭവപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഈ ജലകണികയുടെ പി.എച്ച് മൂല്യം 7.9 മുതൽ 8 വരെയാണ്.
 ജലം കൂടുതൽ പമ്പ് ചെയ്യുന്നതിന്ന് അനുസൃതമായി ജലനിരപ്പ് 12.72 മീറ്റർവരെ താഴുന്നു.
പക്ഷെ പതിനൊന്ന് മിനുറ്റുകൾ അഥവാ 660 സെക്കന്റുകൾക്കകം ജലനിരപ്പ് പൂർവസ്ഥിതി പ്രാപിക്കുകയും ചെയ്യും..!
മക്കയിലെ മറ്റിടങ്ങളിലുള്ള കിണറുകളിൽ ജലനിരപ്പ് കുറയുമ്പോഴും സംസം കിണറിന്റെ ജലനിരപ്പിൽ മാറ്റം വരാറില്ല.
 ക്ലോറിനൈസേഷനോ കൃത്രിമ ശുദ്ധീകരണ പ്രവർത്തനങ്ങളോ ഇവിടെ നടത്താറില്ല.
 പായലുകളും പൂപ്പലുകളും ചെടികളും വളർന്ന് കാലക്രമേണ വെള്ളം കേടാകുന്നത് സാധാരണ എല്ലാ  കണ്ടുവരുന്ന പ്രതിഭാസമാണ്. ഇത്തരമൊരു പ്രശ്‌നം സംസം കിണറിന്റെ ചരിത്രത്തിൽ ഇന്നുവരെയുണ്ടായിട്ടില്ല.

ലോകശ്രദ്ധയാകർഷിച്ച സംസം ജലത്തിന്റെ സവിശേഷതകളെക്കുറിച്ച് ആധുനിക ശാസ്ത്രം കുറെ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.
 1971ൽ സംസം ജലം യൂറോപ്യൻ ലാബിൽ പരിശോധനക്ക് വിധേയമാക്കി.
 ഈ ജലത്തിൽ ഗുണകരമാംവിധം കാൽസ്യവും മഗ്നീഷ്യവും അടങ്ങിയിരിക്കുന്നതായി ആ പരിശോധനയിൽ തെളിഞ്ഞിരുന്നു.
അണുനാശിനി എന്ന നിലക്ക് സംസമിന്റെ സവിശേഷതയും പരിശോധനയിൽ എടുത്തുപറഞ്ഞിരുന്നു. അതിശക്തിയേറിയ നാല് മോട്ടോറുകൾ പ്രവർത്തിപ്പിച്ച് പൈപ്പുകൾ വഴി നിരന്തരം വെള്ളം പുറത്തേക്കൊഴുക്കിവിട്ടിട്ടും കിണറ്റിൽ ജലക്കുറവ് അനുഭവപ്പെട്ടില്ലെന്ന് കണ്ടെത്തി.

നാലു ശക്തമായ മോട്ടോറുകൾ ഉപയോഗിച്ച് മിനിറ്റിൽ 8,000 ലിറ്റർ തോതിൽ കിണറിലെ വെള്ളം അടിച്ചൊഴിവാക്കാൻ തുടങ്ങിയപ്പോൾ ചെവിയടക്കുന്ന ശബ്ദത്തിൽ ഉറവകളിൽനിന്ന് കിണറിൽ വെള്ളം പതിക്കുന്ന ശബ്ദം കേട്ടതായി എൻജിനീയർ യഹ്‌യ കുശ്ക് തന്റെ ബയോഗ്രാഫിയിൽ എഴുതിയിട്ടുണ്ട്.
ഹറമിനു സമീപത്തെ മലകളിലെ തുരങ്ക നിർമാണങ്ങളും സമീപത്ത് അംബര ചുംബികളായ കെട്ടിടങ്ങൾ നിർമിക്കുന്നതിന് ആഴത്തിൽ സ്ഥാപിച്ച അടിത്തറകളും സംസം വെള്ളത്തിന്റെ ജൈവഘടനയെ ഒരുനിലക്കും ബാധിച്ചിട്ടില്ലെന്ന് മക്ക ജല വകുപ്പ് മുൻ മേധാവി എൻജിനീയർ യഹ്‌യ കുശ്ക് രേഖപ്പെടുത്തി. 

സമുദ്ര നിരപ്പിനു താഴെയുള്ള  സംസം കിണറിലെ വെള്ളം ഉപയോഗയോഗ്യമല്ലെന്ന് വാദിക്കുന്ന കത്ത് വിദേശ ഡോക്ടർമാരിൽ ഒരാൾ 1971 ൽ യൂറോപ്യൻ മാധ്യമസ്ഥാപനത്തിന് അയച്ചുകൊടുത്തിരുന്നു. നഗരത്തിലെ മുഴുവൻ മഴവെള്ളവും മറ്റും ഒരു കിണറിൽ ഒരുമിച്ചുകൂട്ടപ്പെടുകയാണെന്ന വാദമാണ് ഇദ്ദേഹം ഉയർത്തിയത്. ഈ വിവരം ഫൈസൽ രാജാവിന്റെ ചെവിയിലുമെത്തി.
ഉടൻ തന്നെ പരിശോധനക്കായി സംസം വെള്ളത്തിന്റെ സാമ്പിളുകൾ യൂറോപ്പിലെ ലാബുകളിലേക്ക് അയക്കുന്നതിന് കൃഷി, ജല മന്ത്രാലയത്തിന് രാജാവ് നിർദേശം നൽകി.
 പഠനത്തിന്റെ ഭാഗമായി മക്കയിലെത്തിയ യൂറോപ്യൻ വിദഗ്ധർ സംസം കിണർ കണ്ട് അമ്പരന്നു.
ഇത്രയും ചെറിയ കിണർ നൂറ്റാണ്ടുകളായി കോടിക്കണക്കിന് ഗ്യാലൻ വെള്ളം നൽകിവരുന്നത് അവർക്ക് വിശ്വസിക്കാൻ സാധിച്ചില്ല. 

സംസം ജലം എപ്പോഴും രാസ പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് പമ്പ് ചെയ്യുന്നത്.
 സംസം ജലത്തിൽ നിന്നൊരു സാമ്പിൾ എടുത്ത് പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് പമ്പിംഗ് നടത്തുന്നത്. പരിശോധനയിൽ ഒരു ലിറ്റർ സംസം ജലത്തിൽ കാണുന്ന മൂലകങ്ങളുടെ അളവ് ഇങ്ങനെയാണ്‌.
സോഡിയം 133 മില്ലിഗ്രാം, കാൽസ്യം 96 മില്ലിഗ്രാം, മഗ്നീഷ്യം 38.88 മില്ലിഗ്രാം, പൊട്ടാസ്യം 43.3 മില്ലിഗ്രാം, ബൈകാർബണേറ്റ് 195.3 മില്ലിഗ്രാം, ഫ്‌ളൂറൈഡ് 0.72 മില്ലിഗ്രാം, നൈട്രേറ്റ് 124.8 മില്ലിഗ്രാം, സൾഫേറ്റ് 124 മില്ലിഗ്രാം.

ജലഗവേഷണ ശാസ്ത്ര രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ജപ്പാനിലെ ശാസ്ത്രജ്ഞന്‍ ഡോ. മസാരു ഇമാട്ടോ (Masaru Emoto) നടത്തിയ പരീക്ഷണങ്ങള്‍ സംസം വെള്ളത്തിന്‍റെ അമാനുഷികത വെളിപ്പെടുത്തുന്നതായിരുന്നു.
 ജപ്പാനില്‍ താമസിക്കുന്ന അറബി സുഹൃത്തിലൂടെ ലഭിച്ച സംസം വെള്ളത്തില്‍ നടത്തിയ പരീക്ഷണത്തില്‍ ലോകത്തുള്ള മറ്റു ജലകണികകള്‍ക്കില്ലാത്ത ക്രിസ്റ്റല്‍ ഘടന സംസമിനുണ്ടെന്നും അതിന്‍റെ ഘടന മാറ്റാന്‍ ശ്രമിച്ചപ്പോള്‍ തന്‍റെ പരീക്ഷണങ്ങളെല്ലാം പരാജയപ്പെട്ടുവെന്നും മൊസാറോ അഭിപ്രായപ്പെട്ടു.
ആയിരം തുള്ളി സാധാരണ ജലത്തില്‍ ഒരു തുള്ളി സംസം വെള്ളം കലര്‍ത്തിയാല്‍ ആ വെള്ളത്തിന് സംസമിന്‍റെ പ്രത്യേകതകള്‍ കൈവരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറയുകയുണ്ടായി.
തന്‍റെ ഗവേഷണങ്ങള്‍ The messages from the water എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

ഫ്രഞ്ച് ആരോഗ്യ മന്ത്രാലയത്തിന്‍റെ ലൈസന്‍സുള്ള ലിയോണിലെ (CARSO – LSEH) ലബോറട്ടറി പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വെള്ളത്തില്‍ ലോകാരോഗ്യ സംഘടന അനുവദിക്കുന്ന പരമാവധി ആര്‍സെനികിന്‍റെ അളവിനെക്കാള്‍ വളരെക്കുറവാണ് സംസമിലെ ആര്‍സെനികിന്‍റെ അളവെന്നും അതിനാല്‍ സംസം മനുഷ്യ ഉപയോഗത്തിന് ഏറെ അനുയോജ്യമാണെന്നും കണ്ടെത്തുകയുണ്ടായി.

സംസം വെള്ളം ഓട്ടോമാറ്റിക് ആയി ശുദ്ധീകരിച്ച് ബോട്ടിൽ ചെയ്ത് വിതരണം ചെയ്യുന്നതിനുള്ള പദ്ധതി 2010 ൽ സൗദി അറേബ്യ ആരംഭിച്ചു.
70 കോടി റിയാൽ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.
ഹജ്, ഉംറ സീസണുകളിൽ പ്രതിദിനം 250 ടണ്ണും അല്ലാത്ത കാലത്ത് പ്രതിദിനം 120 ടണ്ണും സംസം ആണ് മദീനയിൽ വിതരണത്തിന് എത്തിക്കുന്നത്.
 മസ്ജിദുന്നബവിയിൽ സംസം വിതരണത്തിന് ഏഴായിരം ജാറുകളുണ്ട്.
കൂടാതെ  ടാപ്പുകൾ വഴിയും സംസം വിതരണം ചെയ്യുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നന്തിയിൽ മുസ്‌ലിയാർ

വസ്തുവിന്റെ രെജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാമോ

പിതാവിനായി