നിയമപ്രകാരമുള്ള വാഹന വില്പനക്കാരൻ

*നിയമം അനുശാസിക്കുന്ന  വാഹന വില്പനക്കാരൻ ആരാണ്?*
______________________________________

*1989 ലെ കേന്ദ്ര മോട്ടോർ വാഹന നിയമചട്ട പ്രകാരം* വാഹന നിർമ്മാതാക്കൾ അംഗീകരിച്ച *Bonafide* ഡീലർമാർക്ക് മാത്രമേ വാഹന വില്പനയ്ക്കായി ട്രേഡ് സർട്ടിഫിക്കറ്റ്  മോട്ടോർ വാഹന വകുപ്പിൽ നിന്ന് ലഭിക്കുകയുള്ളൂ. വാഹന നിർമ്മാതാക്കൾ ഉൽപ്പാദിപ്പിക്കുന്ന വാഹനങ്ങൾ വിൽക്കുന്നതിന്  ഉൽപാദകർ തന്നെ നേരിട്ട് അംഗീകരിച്ചു നിയമിച്ചിട്ടുള്ള സ്ഥാപനമാണ് *Bonafide* ഡീലർ. ഒരു വാഹനം ഉപഭോക്താവിന് വിൽക്കുവാനുള്ള അധികാരം *Bonafide* ഡീലർക്ക് മാത്രമാണുള്ളത്.

മറ്റുള്ള സ്ഥാപനങ്ങൾ  മോട്ടോർ വാഹന വകുപ്പിന്റെ അംഗീകാരമില്ലാതെ വാഹനങ്ങൾ വിൽക്കുവാൻ പാടുള്ളതല്ല.

വസ്തുതകൾ ഇങ്ങനെയായിരിക്കെ വാഹനങ്ങൾ വിൽക്കുമ്പോൾ ഹാൻഡ്‌ലിങ് ചാർജ് ഈടാക്കുക, സൗജന്യമായി ഹെൽമറ്റ് നൽകാതിരിക്കുക, തങ്ങൾക്ക് താല്പര്യമുള്ള കമ്പനികളിൽനിന്ന് ഫിനാൻസ്, ഇൻഷുറൻസ് എന്നിവ എടുക്കുവാൻ ഉപഭോക്താവിനെ നിർബന്ധിക്കുക, വാഹനങ്ങൾക്കൊപ്പം ആക്സസറീസ് ഉയർന്ന വിലക്ക് ഉപഭോക്താവിനു മേൽ അടിച്ചേൽപ്പിക്കുക എന്നീ പ്രവർത്തനങ്ങൾ  ചട്ടവിരുദ്ധമാണ്.

ഉപഭോക്താവിന് പരാതി ഉണ്ടെങ്കിൽ അതാത്  പ്രദേശത്തെ രജിസ്‌ട്രെറിങ് അതോറിറ്റിക്ക് *Registered* പോസ്റ്റിൽ പരാതി നൽകേണ്ടതാണ്. രണ്ടാഴ്ചയ്ക്കുശേഷം വിവരാവകാശ നിയമപ്രകാരം ബന്ധപ്പെട്ട അധികാരി എന്തു നടപടി എടുത്തുവെന്ന്, ഉപഭോക്താവിന് എഴുതി ചോദിക്കാവുന്നതുമാണ്.
....................................................................

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നന്തിയിൽ മുസ്‌ലിയാർ

വസ്തുവിന്റെ രെജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാമോ

പിതാവിനായി