സമസ്ത സമ്മേളനം
സമസ്തയുടെ ആദർശ സമ്മേളനത്തിന്റെ ശകലങ്ങൾ കണ്ടു. പ്രമുഖരുടെ വിഷയാവതരണങ്ങളെ കൃത്യമായും ശ്രദ്ധിച്ചു. പരിശുദ്ധ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയാധർഷങ്ങൾ കണ്ഡം പൊട്ടി പലരും അവതരിപ്പിച്ചു. ആ വിശുദ്ധ വഴിത്താരയിൽ നിന്ന് പൊരുതാനും അതിലടിയുറച്ചു മരണം വരിക്കാനും താൻ സന്നിഹിതനാണെന്ന് പ്രഖ്യാപിക്കാൻ സയ്യിദുൽ ഉലമയുടെ നേതൃത്വങ്ങൾക്ക് സാധിച്ചു.
കൂടെ, തന്നിൽ ചേക്കേറി നിൽക്കുന്ന ചില ഉത്പതിഷ്ണുക്കളെ നിലക്ക് നിർത്തുന്ന സമ്മേളനമായി കോഴിക്കോടിന്റെ പ്രഥമ ബീച്ചിന്നലെ മാറി. ഞാനിങ്ങനെ ചിന്തിക്കുകയായിരുന്നു. സമസ്തയുടെ പ്രവർത്തകരിന്നലെ ഒത്തു കൂടിയപ്പോൾ കടപ്പുറം വെള്ളക്കടലായി മാറിയെങ്കിൽ ഇരു സമസ്തയും കൂടി അവിടെ തടിച്ചു കൂടിയിരുന്നെങ്കിൽ വഹാബികളുടെയും മൗദൂദികളെയും ഒരുമിച്ച് ആട്ടിപ്പായിച്ച് ഖബറടക്കുന്നത് കാണാമായിരുന്നു..
പിന്നെ സംസ്ഥാനയും ദക്ഷിണയും കൂടി ഒരുമിച്ചാൽ പറയേണ്ടതില്ലല്ലോ. മെഴുകി മരിച്ചേനേ ആ പുതിയ മതക്കാർ. പരിശുദ്ധ സുന്നത്ത് ജമാഅത്തിന്റെ മുന്നിൽ ഒന്നിനും നിൽക്കകള്ളിയില്ലാത്ത അവസ്ഥ സംജാതമാവുക തന്നെ ചെയ്യും.
ഇൻശാഅല്ലാഹ്... ❤.. ✍️shaheer shaheer 🕋✨️ സുന്നത്ത് ജമാഅത്ത്💯 ഗ്രൂപ്പ് 💚💚
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ