പരവൂർ തെക്കുംഭാഗം പള്ളി

കൊല്ലം പരവൂർ തെക്കുംഭാഗം പുത്തൻപള്ളി
തിരുവനന്തപുരത്തോട് ചേർന്ന് കൊല്ലം ജില്ലയിൽ കടലിനോടു ചേർന്നും പരവൂർ കായലിന് ഒട്ടുവളരെ ദൂരെയല്ലാതെയും സ്ഥിതിചെയ്യുന്ന ഈ പള്ളിക്ക് പേരിൽ മാത്രമേ പുത്തൻ പള്ളി എന്നുള്ളൂ . എഴുന്നൂറിലേറെ വർഷത്തെ പഴക്കം ഈ പള്ളിക്ക് പറയുന്നു .എന്നാൽ കൊല്ലത്തെ ഏറ്റവും പുരാതനമായ പള്ളി ഇതല്ലതാനും . മാലിക് ഇബ്നു ദിനാർ സ്ഥാപിച്ച കേരളക്കരയിലെ പത്തുപള്ളികളിൽ ഒന്ന് കൊല്ലം നഗരത്തിലെ ജോനകപ്പുറം വലിയ പള്ളി ആണെന്നാണ് കല്പിക്കപ്പെടുന്നത് .14 ആം നൂറ്റാണ്ടിൽ ഇബ്നു ബത്തൂത്ത തന്റെ സന്ദര്ശനത്തിൽ കൊല്ലത്തെ മനോഹരമായ പള്ളിയെപ്പറ്റി വർണിച്ചിട്ടുണ്ട് .കടൽകാറ്റേറ്റും കടലാക്രമണത്താലും പള്ളി പുതുക്കി പുതുക്കി മറ്റുപള്ളികൾ പോലെ ജോനകപ്പുറം പള്ളി വളരെ മുന്നേ കോണ്ക്രീറ്റ് ആക്കി .
പരവൂർ പള്ളിയുടെ കഥ വേറെ ആണ് .750 വർഷങ്ങൾ മുൻപ് പുത്തൻവീട്ടിൽ കുടുംബക്കാർക്ക് മഹാരാജാവ് പണി കഴിപ്പിച്ച് കൊടുത്തത് ആണത്രേ ഈ പള്ളി .ഇന്നും
വളരെ പൗരണികത തോന്നുന്ന ശൈലി ആണ് പള്ളിക്ക് .
ഈ പള്ളിയേക്കാളും ചരിത്രം ഇതിനോട് ചേർന്ന 1000 കൊല്ലങ്ങൾക് മുന്ന് സ്ഥാപിതം ആയ ഒരു പള്ളി ഉണ്ടായിരുന്നെന്ന് പറയപ്പെടുന്നു .ഇന്ന് കുറച്ചു കൽത്തൂണുകൾ മാത്രം ശേഷിക്കുന്ന ആ പള്ളി ഏതോ വിദേശികളുടെ പീരങ്കി ആക്രണത്തിൽ തകർക്കപ്പെട്ടു എന്നാണ് പറയുന്നത് .വിളക്ക് തെളിച്ചത് കണ്ടു ശത്രുക്കൾ എന്ന് തെറ്റിദ്ധരിച്ച് ആണ് അത് .മാലിക് ദിനറിന് ശേഷം വന്ന രണ്ടാം സംഘം ആലപ്പുഴ, പുറക്കാട് ,വിഴിഞ്ഞം ,കോട്ടയം ,തക്കല -തേങ്ങാപട്ടണം അങ്ങനെ പലയിടത്തും പള്ളി സ്ഥാപിച്ച കൂട്ടത്തിൽ ആണ് പരവൂരെ ഈ പഴയ കല്പള്ളിയും സ്ഥാപിച്ചു എന്ന് കരുതുന്നത് .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നന്തിയിൽ മുസ്‌ലിയാർ

വസ്തുവിന്റെ രെജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാമോ

പിതാവിനായി