“അമ്മേ ..നാളെ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ അച്ഛൻ തന്നെ ചെല്ലണമെന്ന് ടീച്ചറ് കട്ടായം പറഞ്ഞമ്മേ.. ഞാനിനി എന്ത് ചെയ്യും” വൈകുന്നേരം സ്കൂള്‍ വിട്ട് വന്ന സ്വാതി അമ്മയോട് സങ്കടപ്പെട്ടു. “നീ പറഞ്ഞില്ലേ? അച്ഛന് ജോലിക്ക് പോകണം, പകരം അമ്മ വരുമെന്ന്? “അതൊക്കെ പറഞ്ഞതാണമ്മേ.. അപ്പോൾ ടീച്ചറ് ചോദിക്കുവാ ,മകളുടെ ഭാവിയാണോ? അതോ ഒരു ദിവസത്തെ ജോലിയാണോ നിൻ്റച്ഛന് വലുതെന്ന്” “ഉം അതും ശരിയാണ് ,പക്ഷേ നിൻ്റച്ഛനവിടെ വന്നാൽ ടീച്ചറോട് എങ്ങനെ പെരുമാറുമെന്നോ ,അവര്‍ ചോദിക്കുന്നതിനൊക്കെ എന്ത് മറുപടി പറയുമെന്നോ അറിയില്ലല്ലോ? ആള് തുലാമഴ പെയ്തപ്പോൾ പോലും സ്കൂളിൻ്റെ വരാന്തയിൽ കയറി നിന്നിട്ടില്ല ,എൻ്റെ അച്ഛൻ എന്നോട് ചെയ്ത ഏറ്റവും വലിയ ചതി ,അത് തന്നെയായിരുന്നു, വിദ്യാഭ്യാസമില്ലാത്തൊരാളെ, എൻ്റെ തലയിൽ കെട്ടിവച്ച് തന്നു” “അത് മാത്രമാണോ അമ്മേ… എൻ്റെ കൂട്ടുകാരികളുടെ മുന്നിൽ, എൻ്റെ അച്ഛനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്താൻ പറ്റിയൊരു കോലമാണോ, അച്ഛൻ്റേത് എപ്പോൾ നോക്കിയാലും, മുഷിഞ്ഞൊരു കൈലിമുണ്ടും ,കരി ഓയിലുപുരണ്ട ഒരു ഷർട്ടുമിട്ട് ,മുറുക്കാൻ തുപ്പല് ഒലിച്ചിറങ്ങുന്ന ഊശാൻ താടിയുമായിട്ടല...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ