ജിഫ്രി തങ്ങളുടെ ഹദീസും മൗലവിയുടെ വിവരക്കേടും
സയ്യിദുൽ ഉലമയുടെ ഹദീസും മൗലവിയുടെ വിവരക്കേടും
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
സമസ്തയുടെ സമ്മേളനം കോഴിക്കോട് നടന്നു. സമ്മേളനത്തിൽ സയ്യിദുൽ ഉലമയുടെതുൾപ്പെടെ പ്രസംഗങ്ങൾ വഹാബികളുടെ പിഴച്ച വാദങ്ങൾ തകർത്തു.
'നബി(സ്വ)യ്ക്ക് മറഞ്ഞ കാര്യങ്ങൾ അറിയും' എന്നതിന് സയ്യിദുൽ ഉലമ ഒരു ഹദീസ് ഉദ്ധരിച്ചിരുന്നു. അത് ഹദീസിനെ ദുർവ്യാഖ്യാനിച്ചതാണെന്ന് അബ്ദുൽ മലിക് സലഫി എന്നൊരു വഹാബി മൗലവി കുറിപ്പിറക്കിയിരിക്കുന്നു. ശുദ്ധ വിവരക്കേടുകളാണ് അയാളുടെ കുറിപ്പിലുള്ളത്.
فإنِّي أراكُمْ مِن وراءِ ظَهْرِي
"ഞാൻ നിങ്ങളെ പിന്നിൽ നിന്ന് കാണുന്നു" എന്ന ഹദീസാണ് സയ്യിദുൽ ഉലമ ഉദ്ധരിച്ചത്. നബി(സ്വ) മറഞ്ഞ കാര്യമറിയും എന്നതിനാണ് ഈ ഹദീസ് ഉദ്ധരിച്ചത്. ഇത് ദുർവ്യാഖ്യാനമാണ് എന്നാണ് മൗലവിയുടെ വിവരക്കേട്. അയാളതിന് രണ്ട് കാര്യങ്ങളാണ് നിരത്തിയത്.
1- അത് നബി(സ)യുടെ മുഅ്‌ജിസത്താണ്. അക്കാര്യമാണ് ഈ ഹദീസിലുള്ളത്.
2- ഈ കാഴ്ച നമസ്കാരത്തിൽ മാത്രമാണ്.
അല്ല മൗലവീ, മറഞ്ഞ കാര്യം അറിയൽ മുഅ്‌ജിസത്തല്ല എന്ന് സയ്യിദുൽ ഉലമ പറഞ്ഞോ?
നബി(സ്വ)യുടെ മുഅ്‌ജിസത്തായതിനാൽ മറഞ്ഞ കാര്യം മറഞ്ഞതല്ലാതെയാകുമോ?
മറഞ്ഞ കാര്യം അറിയലും മുഅ്‌ജിസത്തും പരസ്പര വൈരുദ്ധ്യങ്ങളാണോ?
ആദ്യം നിങ്ങൾ, എന്താണ് നബി(സ്വ)യുടെ മുഅ്‌ജിസത്ത്, എന്താണ് ഗൈബ് എന്നൊക്കെ പഠിച്ചുവരിക.
ഈ കാഴ്ച നിസ്കാരത്തിൽ മാത്രമാണോ? നമുക്ക് ഹദീസിന്റെ വ്യാഖ്യാനം നോക്കാം.
وقال الكرماني ( فإن قلت ) الرؤية من الوراء كانت مخصوصة بحال الصلاة أم هي عامة لجميع الأحوال ( قلت ) اللفظ سيما في الحديث السابق يقتضي العموم والسياق يقتضي الخصوص ( قلت ) نقل عن مجاهد أنه كان في جميع أحواله...... وعن بقي بن مخلد أنه كان يبصر في الظلمة كما يبصر في الضوء (عمدة القاري ٦-٤١٦)
സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനത്തിൽ ബദ്റുദ്ദീനിൽ ഐനി(റ) ഉദ്ധരിക്കുന്നു:
"ഇമാം കിർമാനി പറഞ്ഞു : ഈ കാഴ്ച നിസ്കാരത്തിൽ മാത്രമാണോ? അതോ എല്ലാ സന്ദർഭത്തിലുമുള്ളതാണോ? ഹദീസിന്റെ പദങ്ങൾ വിശിഷ്യാ തൊട്ടു മുമ്പുള്ള ഹദീസിലെ വാക്കുകൾ അത് എല്ലായ്പ്പോഴുമാണ് എന്നാണ് അറിയിക്കുന്നത്. ഹദീസിന്റെ സന്ദർഭം നിസ്കാരത്തിൽ മാത്രമാണ് എന്നുമാണ് തേടുന്നത്."
തുടർന്ന്, "എല്ലായ്പ്പോഴുമാണ്" എന്നതിനെ ബലപ്പെടുത്തി ഐനി(റ) ഉദ്ധരിച്ചു : താബിഈങ്ങളിൽ പ്രമുഖരായ ഇമാം മുജാഹിദ്(റ)വിൽ നിന്ന് ഉദ്ധരിക്കപ്പെട്ടത് എല്ലായ്പ്പോഴുമാണ് എന്നാണ്. നബി(സ്വ)യ്ക്ക് വെളിച്ചത്തിലെന്ന പോലെ ഇരുട്ടിലും കാണാൻ കഴിയുമായിരുന്നുവെന്ന് ബഖിയ്യു ബ്നു മഖ്ലദ്(റ)വിൽ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്." (ഉംദത്തുൽ ഖാരി 6-416)
അല്ല മൗലവീ, ഈ ഇമാമീങ്ങളൊക്കെ ശിർക്ക് പ്രചരിപ്പിച്ചവരാണോ? അവരൊക്കെ ഹദീസ് ദുർവ്യാഖ്യാനിച്ചവരാണോ? ഹദീസിന്റെ ലഫ്ള്വും ഹദീസിന്റെ സന്ദർഭവും രണ്ടു നിലയിൽ അറിയിച്ചാൽ ഏതാണ് അർത്ഥമാക്കേണ്ടത് എന്നതിന്റെ നിയമം വല്ലതും അറിയുമോ മൗലവിക്ക്?
മൗലവി ഫത്ഹുൽ ബാരിയിൽ നിന്ന് കട്ട് ഉദ്ധരിച്ചതിന്റെ മുഴുവൻ കാണുക:
وَظَاهِرُ الْحَدِيثِ أَنَّ ذَلِكَ يَخْتَصُّ بِحَالَةِ الصَّلَاةِ ، وَيُحْتَمَلُ أَنْ يَكُونَ ذَلِكَ وَاقِعًا فِي جَمِيعِ أَحْوَالِهِ ، وَقَدْ نُقِلَ ذَلِكَ عَنْ مُجَاهِدٍ . وَحَكَى بَقِيُّ بْنُ مَخْلَدٍ أَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - كَانَ يُبْصِرُ فِي الظُّلْمَةِ كَمَا يُبْصِرُ فِي الضَّوْءِ (فتح الباري ١-٦١٣)
"ഹദീസിന്റെ ബാഹ്യം ഇതു നിസ്കാരത്തിൽ മാത്രമാണെന്നാണ്. എന്നാൽ അത് എല്ലായ്പ്പോഴും സംഭവിക്കുന്നതാണെന്നും പറയാവുന്നതാണ്. ഇമാം മുജാഹിദ്(റ) വിൽ നിന്ന് അപ്രകാരം ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. ബഖിയ്യുബ്നു മഖ്ലദ് (റ) ഉദ്ധരിച്ചത് നബി(സ്വ)യ്ക്ക് വെളിച്ചത്തിലെന്ന പോലെ ഇരുട്ടിലും കാണാൻ കഴിയുമായിരുന്നുവെന്നാണ്." (ഫത്ഹുൽ ബാരി 1-613)
മൗലവി കട്ടത് എന്തിനാണ് എന്ന് ഇപ്പോൾ മനസ്സിലായില്ലേ.
ഇനി ശർഹു മുസ്‌ലിമിൽ മൗലവി കട്ട് ഉദ്ധരിച്ചതിന്റെ പൂർണ്ണ ഭാഗം കാണുക:
وقوله صلى الله عليه وسلم إني لأراكم من بعدي أي من ورائي كما في الروايات الباقية قال القاضي عياض وحمله بعضهم على بعد الوفاة وهو بعيد عن سياق الحديث
"മറ്റൊരു റിപ്പോർട്ടിൽ إني لأراكم من بعدي എന്നാണുള്ളത്. من بعدي 'എനിക്കുശേഷ'മെന്നാൽ എന്റെ പിന്നിലൂടെ എന്നാണ് ഉദ്ദേശ്യം. മറ്റു റിപ്പോർട്ടുകളിലുള്ളതു പോലെ. ഖാള്വി ഇയാള്വ്(റ) പറഞ്ഞു. വഫാത്തിനു ശേഷം എന്നാണ് ആ വാക്കിന്റെ ഉദ്ദേശ്യമെന്ന് ചിലർ അർത്ഥം നൽകി. എന്നാൽ ഹദീസിന്റെ സന്ദർഭം വെച്ചു നോക്കുമ്പോൾ ആ അർത്ഥം വിദൂരമാണ്. " (ശർഹു മുസ്‌ലിം 4-150)
പ്രസ്തുത റിപ്പോർട്ടിൽ من بعدي എന്ന വാക്കിന്റെ അർത്ഥം സംബന്ധിച്ച് ചിലർ പറഞ്ഞത് ഹദീസിന്റെ സിയാഖിനെ (സന്ദർഭം) തൊട്ട് വിദൂരമാണ് എന്നാണ്. അല്ലാതെ من بعدي എന്ന പദത്തിന് ആ അർത്ഥം ദുർവ്യാഖ്യാനമാണ് എന്നല്ല. അല്ലെങ്കിൽ, ആ ആശയം തെറ്റാണ് എന്നല്ല.
സയ്യിദുൽ ഉലമ ഉദ്ധരിച്ച റിപ്പോർട്ടിനെ കുറിച്ചല്ല ഖാള്വി ഇയാള്വ് സംസാരിക്കുന്നത് എന്നെങ്കിലും മനസ്സിലാക്കൂ മൗലവീ.
വഫാത്തിനു ശേഷം എന്നാകുമ്പോൾ വഫാത്തിനു മുമ്പ് പിന്നിലുള്ളത് കാണുമെന്ന് കിട്ടില്ലല്ലോ. അതുകൊണ്ടാണ് ഖാള്വി ഇയാള്വ്(റ) അപ്രകാരം പറഞ്ഞത്. പക്ഷേ മൗലവിക്കെന്ത് ഹദീസിന്റെ സിയാഖ്? എന്ത് ലഫ്ള്വ്?
എംടി അബൂബക്ർ ദാരിമി
11/01/2023
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ