അദാനി വിഷയം
അദാനി വിഷയത്തിൽ എന്താണ് സംഭവിക്കുന്നത്? ഒരു ശരാശരി ബിസിനസുകാരനായ അദാനി മറ്റു പലരേയും പോലെ ബിസിനസ് ചെയ്യുന്നു, ലാഭമുണ്ടാക്കുന്നു, അതോടെ രാഷ്ട്രീയ കൂട്ടുകെട്ടുകൾ ഉണ്ടാക്കുന്നു. ലാഭം നികുതിയായി തിരിച്ച് കൊടുത്താൽ അതിസമ്പന്നനാവാൻ കഴിയില്ല. നികുതി വെട്ടിക്കണം. അതിനുള്ള വഴിയാണ് ഷെൽ കമ്പനികൾ. നിയമമെല്ലാം ഒരു ചായക്ക് ചുറ്റും ഇരുന്നു തീരുമാനമാക്കാവുന്ന മൗറീഷ്യസ്, കരീബിയൻ ദ്വീപുകൾ തുടങ്ങിയ ചെറിയ ചെറിയ രാജ്യങ്ങളിൽ കുറെ കമ്പനികൾ വെറുതേ രെജിസ്റ്റർ ചെയ്തിടുന്നു. അവിടുത്തെ ഭരണാധികാരിക്ക് പത്തോ നൂറോ കൊടുത്താൽ കാര്യം സാധിക്കാം എന്നതാണ് ചെറു രാജ്യങ്ങളെ ലക്ഷ്യമിടൂന്നതിനു പിന്നിൽ. കടലാസിൽ മാത്രമുള്ള ഈ കമ്പനികളെയാണ് ഷെൽ അഥവാ പുറം തോട് കമ്പനികൾ എന്ന് പറയുന്നത്. പുറം തോട് മാത്രമേ ഉണ്ടാവൂ, ഉള്ളിൽ ഒന്നും ഉണ്ടാവില്ല. അങ്ങനെയാണ് ഇവക്ക് ഈ പേര് വന്നത്. കമ്പനി രെജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ പിന്നെ വരുമാനമെല്ലാം അങ്ങോട്ട് കടത്തണം. അല്ലെങ്കിൽ ഇന്ത്യയിൽ നികുതി നൽകേണ്ടി വരും. അതിനു വേണ്ടി ഇല്ലാത്ത സാധനം ഇന്ത്യയിലെ മാതൃ കമ്പനി വാങ്ങി എന്ന രേഖയുണ്ടാക്കി ആ ബില്ല് അടക്കുകയാണെന്ന വ്യാജേന പണം വിദേശത്തേക്ക് കടത്തുന്നു. അതോടെ അദാ...