കാവാലം നാരായണപ്പണിക്കർ
നാടകരംഗത്ത് സ്വന്തം പാത വെട്ടിത്തെളിച്ച ആചാര്യന്‍, മികവുറ്റ കവി, എണ്ണത്തില്‍ കുറച്ചെ എഴുതിയുട്ടുള്ളൂ എങ്കിലും മറ്റാര്‍ക്കും സാധിക്കാത്ത രൂപ കല്പ്പനകൊണ്ടും ബിംബവിതാനം കൊണ്ടും വേറിട്ട് നിന്ന ചലച്ചിത്ര ഗാനങ്ങള്‍ രചിച്ച ഗാനരചയിതാവ് - അങ്ങനെ കൈവെച്ച കലാമേഖലകളില്‍ എല്ലാം തന്‍റെ മുദ്ര പതിപ്പിച്ച കലാകാരന്‍ ആണ് കാവാലം നാരായണ പണിക്കര്‍. 1928 മെയ് 1ന് ആലപ്പുഴ ജില്ലയില്‍ കുട്ടനാട് കാവാലം ഗ്രാമത്തില്‍ പ്രസിദ്ധമായ ചാലയില്‍ കുടുംബത്തില്‍ ആണ് നാരായണന്‍കുഞ്ഞ് എന്ന കാവാലം ജനിച്ചത്. അച്ഛന്‍ ഗോദവര്‍മ്മ. അമ്മ കുഞ്ഞുലക്ഷ്മി അമ്മ. ഇന്ത്യയിലെ അറിയപ്പെടുന്ന നയതന്ത്രജ്ഞനും ചരിത്രകാരനും സാഹിത്യകാരനുമോക്കെയായ സര്‍ദാര്‍ കെ എം പണിക്കര്‍ അമ്മാവനും കവി അയ്യപ്പപണിക്കര്‍ ബന്ധുവും ആണ്. കവിതയെഴുത്തിനോട് ആയിരുന്നു താല്പര്യം എങ്കിലും കുടുംബത്തിലെ സമ്മര്‍ദത്തെ തുടര്‍ന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും ശേഷം നിയമപഠനവും ആണ് ചെയ്തത്. ആലപ്പുഴയില്‍ 6 വര്‍ഷത്തോളം അഭിഭാഷകവൃത്തിയില്‍ സേവനം അനുഷ്ഠിക്കുകയും കൂടെ ഏതാനും ബിസിനസ്സുകളിലേക്ക് ഇറങ്ങുകയും ചെയ്തിരുന്നു. ബിസിനസ്സുകള്‍ എല്ലാം പച്ചപിടിക്കാതെ വരികയും തന്‍റെ മേഖല കല തന്നെയാണ...