തിരുവള്ളുവർ തമിഴ് കവി

മഹാനായ തമിഴ് കവിയായിരുന്നു തിരുവള്ളുവർ . അദ്ദേഹത്തിന് വിചിത്രമായ ഒരു ശീലമുണ്ടായിരുന്നു. എന്നും ഭാര്യ വിളമ്പിക്കൊടുക്കുന്ന ഭക്ഷണം കഴിക്കുന്നതിന് മുമ്പ് തിരുവള്ളുവർ ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലൊരു സൂചി ഇട്ട് അരികിൽ വയ്ക്കും. എന്തിനാണതെന്ന് ഭാര്യ ഒരിക്കലും അദ്ദേഹത്തോട് ചോദിച്ചിട്ടില്ല. തിരുവള്ളുവർ അത് പറഞ്ഞതുമില്ല. കാലം കടന്നു പോയി. ഇരുവർക്കും പ്രായമായി. ഒരു ദിവസം ഭാര്യ പറഞ്ഞു . 'അങ്ങയോട് ഒരു സംശയം ചോദിക്കാനുണ്ട് അതു കേട്ടപ്പോൾ തന്നെ തിരുവള്ളുവർക്ക് കാര്യം മനസ്സിലായി. അദ്ദേഹം പറഞ്ഞു. ജീവിതകാലം മുഴുവനും നീയെനിക്ക് ഭക്ഷണമുണ്ടാക്കിത്തന്നു. നീ വിളമ്പിയ ഓരോ വറ്റിലും നിനക്ക് എന്നോടുള്ള സ്നേഹം ഉണ്ടായിരുന്നു. അതു കൊണ്ട് ഒറ്റവറ്റും പാഴാക്കരുത് എന്ന് ഞാൻ നിശ്ചയിച്ചു. വറ്റ് ഇലയ്ക്ക് പുറത്തു വീണാൽ കുത്തിയെടുത്ത് കഴുകാനായിരുന്നു സൂചിയും വെള്ളവും . പക്ഷേ ഒരിക്കൽ പോലും നീ വിളമ്പിയപ്പോൾ ഒറ്റ വറ്റും പുറത്തു പോയില്ല.ഞാൻ കഴിച്ചപ്പോഴും'. തിരുവള്ളുവരുടെ മറുപടി കേട്ട് ഭാര്യയുടെ കണ്ണുകൾ നിറഞ്ഞു.

പ്രാചീന ഭാരതത്തിൽ ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ ആത്മിയ ബന്ധമുണ്ടായിരുന്നു. ഒരു സ്ത്രീയുടെ ഏറ്റവും വലിയ ദൈവം ഭർത്താവായിരുന്നു. തികച്ചും പരിശുദ്ധമായിരുന്നു അന്നത്തെ ദാമ്പത്യ ബന്ധം. പതിവ്രതകളായിരുന്നു അന്നത്ത മിക്ക ഭാര്യമാരും. ഭർത്താവിനെ വളരെ ശ്രദ്ധയോടും ഭക്തിയോടും കൂടി ഭാര്യ പരിചരിച്ചിരുന്നതിനാൽ അദ്ദേഹത്തിനു വേണ്ടി എന്തു ചെയ്യുമ്പോഴും അതിൽ ഒരു പിഴവും പറ്റാതെയിരിക്കാൻ അവർ ശ്രദ്ധിച്ചിരുന്നു. ഭർത്താവിന്റെ ആവശ്യമില്ലത്ത ഒരു കാരത്തിലും അവർ ഇടപെട്ടിരുന്നില്ല എന്നു വേണം കരുതാൻ. അതു കൊണ്ട് ഭക്ഷണം വിളമ്പുമ്പോൾ പോലും ഒരു വറ്റു പോലും താഴെ പോകില്ല എന്ന നു മാനിക്കാം. അതാണ് ശ്രദ്ധ. ഈ ശ്രദ്ധ ഇന്ന് എവിടെ പോയി? ഇന്ന് സീരിയൽ കണ്ടു കൊണ്ടാണല്ലോ ഭക്ഷണം ഉണ്ടാക്കുന്നതും കഴിക്കുന്നതും അല്ലെങ്കിൽ പുറത്തു പോയി കഴിക്കും. ധർമ്മചിന്തകളൊക്കെ മറഞ്ഞു പോയ ഒരു കാലഘട്ടത്തിലാണല്ലോ നാം ജീവിക്കുന്നത്..........

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നന്തിയിൽ മുസ്‌ലിയാർ

വസ്തുവിന്റെ രെജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാമോ

പിതാവിനായി