കോട്ടയം താഴത്തങ്ങാടി പള്ളി
കോട്ടയം താഴത്തങ്ങാടി ജുമാ മസ്ജിദ്
കോട്ടയം നഗരത്തിൽ മീനച്ചിലാറിന്റെ കരയിൽ പുരാതനവും കേരളീയചാരുതയിൽ നിലനിൽക്കുന്നതും ആയ ആയിരത്തിന് മേൽ വർഷം പഴക്കമുള്ള പള്ളിയാണ് താഴത്തങ്ങാടി പള്ളി. കേരളക്കരയിൽ പത്തുപള്ളികൾ സ്ഥാപിച്ച മാലിക് ഇബ്‌നു ദിനാറിന്റെ ശേഷം രണ്ടാം സംഘത്തിൽ അദ്ദേഹത്തിന്റെ സഹോദരിപുത്രൻ മാലിക് ഇബ്നു ഹബീബിന്റെ നേതൃത്വത്തിൽ കോട്ടയത്തും കൊല്ലം (കൊല്ലം പള്ളി സ്ഥാപിച്ചത് ആദ്യ സംഘം ആണ്) ഒഴികെ കൊടുങ്ങല്ലൂർക്ക് തെക്ക് നാൽപതോളം പള്ളികൾ സ്ഥാപിച്ചുവെന്ന് കരുതപ്പെടുന്നു .
തെക്കുംകൂർ രാജ്യത്തിലെ നാവികപ്പട ആയ മൂസാമ്പികൾ ഇടപ്പള്ളി ചേരാനല്ലൂർ നിന്ന് കുടിയിരുത്തിയ വ്യാപാരികൾ ആയ മേത്തർ കുടുംബങ്ങൾ തുടങ്ങി മറ്റു വിശ്വാസികളെയും കരുതി തെക്കുംകൂർ മഹാരാജാവിന്റെ കയ്യയഞ്ഞ സഹായങ്ങൾ ഇന്നത്തെ പള്ളിക്ക് ലഭ്യമായിട്ടുണ്ട്. പ്രത്യേകം വിശ്വകർമജരെ ഏല്പിച് മറ്റുപള്ളികൾ പഠിച്ചാണ് ഈ പള്ളി നിർമിച്ചിരിക്കുന്നത് . അതിന്റെതായ വാസ്തു പ്രത്യേകതകൾ….അല്ല അതിശയങ്ങൾ ഈ പള്ളിയിൽ ദർശിക്കാം .ഏതൊക്കെയെന്നാൽ ദാരുനിര്മിതവും ശില്പവേലകളാൽ സമ്പന്നമായ ഭിത്തിയും, മുക്കുറ്റിസാക്ഷയും(ഓടാമ്പൽ) , ഒറ്റക്കല്ലിൽ തീർത്ത ഹവളും(അംഗശുദ്ധിക്കുള്ള ജലസംഭരണി),സങ്കീർണമായ മേൽക്കൂരയിലെ ആരൂഢവും മേൽകൂടും കൂടാതെ വടക്കും കിഴക്കുമുള്ള മുഖപ്പുകളും.തെക്കുംകൂർ രാജാവ് സമ്മാനിച്ച വാൾ ഇന്നും ഖുതുബയ്ക്ക് (വെള്ളിയാഴ്ച പ്രസംഗം) ഉപയോഗിക്കുന്നു.ഈ പറഞ്ഞതത്രയും പള്ളിയുടെ പ്രത്യേകതകൾ എങ്കിൽ ഇനി പള്ളിക്കമ്മിറ്റിയുടെ മഹത്വവും പറയാതിരിക്കുന്നത് എങ്ങനെ .കേരളത്തിൽ മറ്റൊരു പഴയ പള്ളിക്കും ഇല്ലാത്ത പ്രശസ്തിയും മധ്യമശ്രദ്ധയും ഈ പള്ളിക്ക് ഉണ്ട് അതിന് കാരണം എല്ലാവരെയും കൈനീട്ടി സ്വീകരിക്കുന്ന പള്ളിക്കമ്മിറ്റിയുടെ പുരോഗമന നിലപാട് ആണ് .ഞാൻ ചെല്ലുമ്പോഴും അവിടെ പ്രമുഖ പത്രത്തിന്റെ shoot നടക്കുകയാണ് .എല്ല സന്ദര്ശകരെയും സംശയലാക്കോടെ കാണുന്ന മറ്റു പല കമ്മിറ്റിക്കാര്കും മാതൃകയാണ് ഇവിടുത്തേത് .
മലബാറിലെ പഴയപള്ളികൾ കണ്ടാൽ ക്ഷേത്രധ്വംസകൻ ആയ ടിപ്പുവിനെ ചിലർക്ക് ഓര്മവരും . അടിസ്ഥാനമേതുമില്ലാതെ ക്ഷേത്രം പള്ളിയാക്കിയത് എന്ന് കണ്ണും പൂട്ടി പറഞ്ഞുകളയും . അത് കൊണ്ട് പല പള്ളികളും എല്ലാവരെയും പ്രവേശിപ്പിക്കാൻ മടിക്കും .
ഒരുപക്ഷേ ഈ പള്ളി തെക്കൻകേരളത്തിൽ ആകയാൽ ടിപ്പു സുൽത്താന്റെ പേര് ചേർത്ത് പറയില്ല എന്ന ഉറപ്പ് കൊണ്ടായിരിക്കാം ,
ഇവിടെ ജാതി മത വർഗ ലിംഗ വേർതിരിവ് ഇല്ല .ഒരു ദിവസം സ്ത്രീകൾക്ക് ‘മാത്രം’ പള്ളി വിട്ടുനൽകിയ മറ്റു പള്ളികളും താഴത്തങ്ങാടി അല്ലാതെ കേരളക്കരയിൽ വേറെ ഇല്ല .
Sl no. 23)
കോട്ടയം കങ്ങഴ പുതൂർപള്ളി ജുമാ മസ്ജിദ്
ഒന്നരനൂറ്റാണ്ട് പഴക്കം വളരെ ലളിതമായ ഈ പള്ളിക്ക് കല്പിക്കപ്പെടുന്നു . ഇവിടം ആദ്യകാല റാവുത്തർ സെറ്റിൽമെന്റ് ആണ് .
മലയാളി മുസ്‌ലിംകളിൽ (മാപ്പിള എന്ന് വടക്ക് ആണ് കൂടുതൽ പ്രചാരം) നിന്ന് വിഭിന്നമായ പശ്ചാത്തലം ഉള്ള മുസ്ലിം സമൂഹം ആണ് തമിഴ് കുടിയേറ്റക്കാർ ആയ റാവുത്തർമാർക്ക് .പാലക്കാട് ജില്ല മുതൽ തെക്കോട്ട് ഏറിയും കുറഞ്ഞും കാണപ്പെടുന്ന ഇക്കൂട്ടർ, കോട്ടയം ജില്ലയിൽ ഭൂരിഭാഗം പേരും പത്തനംതിട്ടയിൽ പൂർണമായും ഈ സമൂഹം ആണ് (മലയാളി മുസ്ലിങ്ങൾ കുടിയേറ്റത്തിന് വിമുഖർ ആയത്കൊണ്ട് ഇവിടങ്ങളിൽ കുറഞ്ഞതോതിലെ ഉള്ളൂ) .ഇന്നും തമിഴ് ഭാഷ വീട്ടിൽ ഉപയോഗിക്കുന്നവരെ ഈ പറഞ്ഞ പാലക്കാട് മുതൽ തെക്കോട്ട് കാണാം .വ്യാപാരത്തിന് പല കാലങ്ങളിൽ മധുര തുടങ്ങി തമിഴ് നഗരങ്ങളിൽ നിന്ന് കുടിയേറിയവർ ആണ് രാവുതർമാർ .ഹനഫി മദ്ഹബ് ആണ് ഇവർ പിന്പറ്റുന്നത് മലയാളി മുസ്ലിങ്ങൾ ശാഫി എന്ന ഗുരുവിനെയും . കോട്ടയത്തെ ചില പ്രദേശങ്ങൾ ഒഴികെ കങ്ങഴ ,കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി ഉൾപ്പെടെ പലയിടത്തും റാവുത്തർ മുസ്ലിങ്ങൾ മാത്രമേയുള്ളൂ മലയാളിമുസ്ലിങ്ങൾ ഇല്ല എന്നു തന്നെ പറയാം…കോട്ടയം തിരുവാർപ്പ് ജുമാമസ്ജിദ്
താഴത്തങ്ങാടി പള്ളിക്ക് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന പള്ളിയാണിത്.കുമരകവും അടുത്താണ് .200 വർഷത്തെ മേൽ പഴക്കം ആണ് പറയുന്നത് വളരെ ചെറുതെങ്കിലും ജുമുഅ(വെള്ളിയാഴ്ച നിസ്കാരം) നടക്കുന്ന പള്ളി ആണ് .മുൻകാലങ്ങളിൽ ഒത്തിരി കുടുംബങ്ങൾ ഉണ്ടായിരുന്നെങ്കിലും വെള്ളപ്പൊക്ക ഭീഷണി ഉള്ളതിനാൽ മാറി താമസിക്കുന്നത് കൊണ്ട് ഇന്ന് വെറും ഇരുപത്തിമൂന്ന് കുടുംബങ്ങളെ ഈ പള്ളിക്ക് കീഴിൽ ഉള്ളൂ . മീനച്ചിലാറിന്റെ ഒരു ചെറിയ കൈവഴിക്ക് കരയിൽ സ്ഥിതി ചെയ്യുന്ന ഭംഗിയുള്ള കടവും അതിൽ ഒരു പുരയും പള്ളിയോട് ചേർന്ന് നിർമിച്ചിട്ടുണ്ട് . നല്ല രീതിയിൽ നിലനിർത്തി പോരുന്നു .
കേരളതനിമയിൽ പല പള്ളികളും കോട്ടയം ജില്ലയിൽ ഉണ്ടായിരുന്നു അതിൽ പെട്ടത് ആണ് ഈരാറ്റുപേട്ട തെക്കേക്കര പള്ളിയും വാഴൂർ മുസ്ലിം ജമാഅത്ത് ഉം..ഇന്ന് പുതുക്കി പണിതു …ഫോട്ടോകൾ സംഘടിപ്പിച്ച് പോസ്റ്റുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ