വസ്തുവിന്റെ രെജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാമോ
🔴🔴🔴🔴🔴🔴🔴🔴🔴 *വസ്തു തീറു കൊടുത്തതിനുശേഷം കരാർപ്രകാരമുള്ള പണം ബാക്കി നിൽപ്പുണ്ടെങ്കിൽ വസ്തുവിന്റെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാൻ സാധിക്കുമോ?* ________________________ വസ്തു കൈമാറ്റം ചെയ്യുന്നത് പ്രധാനമായും ട്രാൻസ്ഫർ ഓഫ് പ്രോപ്പർട്ടി ആക്ട്, ഇന്ത്യൻ രജിസ്ട്രേഷൻ ആക്ട്, ഇന്ത്യൻ കോൺട്രാക്ട് ആക്ട് എന്നീ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. ട്രാൻസ്ഫർ ഓഫ് പ്രോപ്പർട്ടി ആക്ട് സെക്ഷൻ 54 പ്രകാരം പരസ്പര സമ്മതപ്രകാരം വസ്തുവിന് ഒരു വില നിശ്ചയിക്കുകയും, പൂർണ്ണമായോ നിശ്ചയിച്ച വില ഭാവിയിൽ നൽകാമെന്നു ഒരാൾ മറ്റൊരാൾക്ക് വാഗ്ദാനം ചെയ്യുകയോ, നിശ്ചയിച്ച വില ഭാഗികമായി നൽകുകയോ, അതല്ലെങ്കിൽ മുഴുവൻ തുക നൽകുകയോ ചെയ്തതിനു ശേഷം വസ്തു കൈമാറ്റം ചെയ്ത് രജിസ്റ്റർ ചെയ്യുകയുയാണെങ്കിൽ അത് നിയമപ്രകാരമുള്ള വസ്തു കൈമാറ്റമായി കണക്കാക്കപ്പെടുന്നു. ഈ കൈമാറ്റത്തിൽ വസ്തുവിന്റെ വില പൂർണ്ണമായി വാങ്ങുന്നയാൾ വിൽക്കുന്ന വ്യക്തിക്ക് നൽകാതെ കബളിപ്പിക്കുകയാണെങ്കിൽ ഒരിക്കൽ നടത്തിയ വസ്തു രെജിസ്ട്രേഷൻ റദ്ദാക്കുവാൻ സാധിക്കുകയില്ല. പകരം വിൽപ്പന വിലയിൽ ലഭിക്കാത്ത തുകയ്ക്ക് വേണ്ടി വസ്തു ഉടമയ്ക്ക് കോടതിയെ സമീപിക്കാം. പറഞ്ഞുറപ്പിച്ച വി...